കൊച്ചി: ആലുവ സ്വദേശിയായ ഇരുപത്തിയെട്ടുകാരൻ ഇൻസ്റ്റഗ്രാമിൽ തന്റെ മരണവാര്‍ത്ത പങ്കുവെച്ച ശേഷം ജീവനൊടുക്കി. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് അജ്മൽ ഷെരീഫിനെ (28) വസതിയിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അടുത്തിടെ ജോലി തേടി അജ്മല്‍ ദുബായില്‍ പോയിരുന്നു. എന്നാല്‍, അവിടെ ജോലിയൊന്നും ശരിയായില്ല. ഇതിന്റെ പേരില്‍ അജ്മല്‍ കടുത്ത മനോവിഷമത്തിലായിരുന്നു എന്ന് കുടുംബാംഗങ്ങളും നാട്ടുകാരും പറയുന്നു. ജീവനൊടുക്കുന്നതിനു പത്ത് മിനിറ്റ് മുമ്പ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ അജ്മല്‍ മരണം സൂചിപ്പിക്കുന്ന പോസ്റ്റ് പങ്കുവച്ചിരുന്നു.
ഇൻസ്റ്റാഗ്രാമിൽ 14,000-ത്തിലധികം ഫോളോവേഴ്‌സ് ഉള്ള അജ്മല്‍, ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് ‘ആർഐപി അജ്മൽ ഷെരീഫ് 1995-2023’ എന്ന അടിക്കുറിപ്പോടെ തന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു എന്ന് പോലീസ് പറഞ്ഞു. “അജ്മൽ ഷെരീഫ് അന്തരിച്ചുവെന്ന് അറിയിക്കുന്നതിൽ അഗാധമായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ,” എന്നായിരുന്നു പോസ്റ്റ്. മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ അജ്മലിനെ വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.