സോഷ്യൽ മീഡിയയിലും മറ്റു പത്രമാധ്യമങ്ങളിലും ഇന്ന് ചൂടേറിയ വാർത്ത, കൊല്ലം തേവലക്കരയിൽ ഒരു ഇംഗ്ളീഷ് മീഡിയം ഹയർ സെക്കണ്ടറി സ്‌കൂൾ ടീച്ചറുടെ നാറ്റക്കേസ്സാണ്.
വിദ്യാസമ്പന്നർ എന്നവകാശപ്പെടുന്ന മലയാളികൾക്കു അപമാനമായി മാറിയിരിക്കുന്നു ഈ മരുമകളുടെ അമ്മായിയമ്മയോടുള്ള ഒരു നിര്ദയമായ പെരുമാറ്റരീതി.
അതിലുപരി ഈ മഞ്ജു മോൾ തോമസ്, തുണി പൊക്കി കാണിച്ചുകൊണ്ടുള്ള സംസ്കാരം കേരള കുടുംബിനികൾക്കു നാണക്കേടിന്റെ പുതിയ നിർവചനം സൃഷ്ടിച്ചുകൊടുത്തിരിക്കുന്നു.
ഇതിനനുസ്പദമായ വാർത്ത ഇങ്ങനെ പോകുന്നു……
കൊല്ലം: തേവലക്കരയില്‍ വയോധികയെ മര്‍ദിച്ച മരുമകള്‍ അറസ്റ്റില്‍. ഹയര്‍സെക്കന്‍ഡറി അധ്യാപികയായ മഞ്ജു മോള് തോമസ് ആണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ വധശ്രമം ഉള്പ്പടെജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തത്.
കസേരയിൽ ഇരിക്കുന്ന 80കാരിയായ വയോധികയെ മരുമകൾ തള്ളി താഴെയിടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലാണ് ആദ്യം വ്യാപകമായി പ്രചരിച്ചത്. വൃദ്ധയെ യുവതി വീടിനുള്ളിൽ വച്ച് മര്‍ദിക്കുന്നതും രൂക്ഷമായ രീതിയില്‍ വഴക്കുപറയുന്നതും
വീഡിയോയില്‍ കാണാം.
ഇതിനു മുമ്പും മരുമകൾ, ഈ പാവം വയോധികയെ ചെടിച്ചട്ടികൊണ്ടു തലക്കടിച്ചെന്നും, നിലവിളക്കുകൊണ്ടു അടിച്ചെന്നും പറയുന്നുണ്ട്.
നിലത്ത് കിടന്ന വയോധിക എഴുന്നേൽക്കാന് സാധിക്കാതെ നിലത്തിരുന്നു. ഇതിനിടെ സംഭവങ്ങള്‍ ഫോണില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതിയും തന്റെ ഫോണെടുത്ത് ക്യാമറ ഓണ്‍ ചെയ്ത് പിടിക്കുന്നുണ്ട്. “മോശമായ രീതിയില്‍ വസ്ത്രം ഉയര്‍ത്തിക്കാണിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്.”
ഒരാൾ ചോദിക്കുന്നു “ആഫ്റ്റർ ഓൾ, പൊക്കിക്കാണിച്ചാൽ എന്തിരിക്കുന്നു കാണാൻ ?” .
അത് ശരിയല്ല, ഒന്നും ഇല്ലെങ്കിലും ഒരു നികൃഷ്ടമായ സംസ്കാരമില്ലായ്മയാണ് ആ സ്ത്രീ ഉയർത്തി കാണിച്ചത്.
ഇതുപോലെയുള്ള അദ്ധ്യാപകർ, എന്ത് നന്മയാണ് വരും തലമുറയ്ക്ക് പകർന്നു നൽകുക?
പക്ഷേ, കാര്യം നിസ്സാരമല്ല. സോഷ്യൽ മീഡിയ നല്ല രിതിയിൽ ഈ സംഭവം അധികാരികളുടെ സത്വര ശ്രദ്ധയിൽ പെടുത്തി എന്നത് ശ്‌ളാഘനീയമാണ്.
നാടിനെയും നാട്ടുകാരെയും നാണം കെടുത്തിയതിനേക്കാൾ, പാവം അമ്മച്ചിയെ നിഷ്ടൂരമായി മർദിക്കുന്ന ഈ സ്ത്രീ യാതൊരു ദയയും അർഹിക്കുന്നില്ല. കെട്ടിയവന് നട്ടെല്ലില്ല എന്ന് സ്പഷ്ടം. പക്ഷെ, വിട്ടു കൊടുക്കരുത്, നിയമം അനുശാസിക്കുന്ന ഏല്ലാ വകുപ്പുകളും ചാർത്തി, കടുത്ത ശിക്ഷകൾ ഇവർക്ക് ഉടനടി കൊടുത്തേ മതിയാവൂ.
സൂചന കണ്ടു പഠിച്ചില്ലെങ്കിൽ, ഇതിലപ്പുറവും നമുക്കും ഭവിക്കാം!