ചിങ്ങം : ഇന്നൊരു ശരാശരി ദിവസമാണ്. വീട്ടില്‍ പ്രശ്നങ്ങളൊന്നുമുണ്ടാകിയില്ല. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്തേക്കാം. കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രശ്നങ്ങളുണ്ടാകാം. എതിരാളികള്‍ കൂടുതല്‍ ശക്തരാവുകയും പ്രതിബന്ധങ്ങളുണ്ടക്കുകയും ചെയ്തേക്കാം. മേലധികാരികളുമായി ഇടയാതിരിക്കുക. വീട്ടില്‍നിന്നുള്ള എതിർപ്പുകൾ നിങ്ങളെ ഉത്കണ്ഠാകുലനാക്കും. ആരോഗ്യം തൃപ്തികരമാവില്ല. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടാതെ പോയേക്കാം. എന്നാലും നിരാശനാകാൻ പാടില്ല.
കന്നി : കുട്ടികള്‍ മനോവിഷമത്തിന് കാരണമാകും. എന്ത് ഭക്ഷണം കഴിക്കുന്നു എന്നതില്‍ ശ്രദ്ധിക്കുക. ആമാശയസംബന്ധമായ അസുഖത്തിന് ഏറെ സാധ്യതയുണ്ട്. ഇന്ന് വിചാരിച്ചപോലെ കാര്യങ്ങള്‍ നീങ്ങില്ല. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ബൗദ്ധിക ചര്‍ച്ചകളില്‍നിന്ന് അകന്നുനില്ക്കുക. ഊഹക്കച്ചവടത്തിനും മുതല്‍മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും.
തുലാം : മാനസിക സംഘര്‍ഷത്തിന്റെയും അതിവൈകാരികതയുടെയും ദിവസമാണ്. പ്രതികൂലചിന്തകള്‍ നിങ്ങളെ നിരാശനാക്കാം. അമ്മയും ഭാര്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉത്കണ്ഠയുളവാക്കും. യാത്രക്ക് ശുഭകരമായ ദിവസമല്ല. കുളങ്ങള്‍, കിണറുകള്‍, നദികള്‍ എന്നിവയില്‍നിന്ന് അകന്ന് നില്ക്കുക. ഉറക്കമില്ലായ്മകൊണ്ട് ക്ഷീണവും മടുപ്പും തോന്നാം. കുടുംബ, വസ്തു തര്‍ക്കങ്ങളില്‍നിന്ന് അകന്നുനില്ക്കുക.
വൃശ്ചികം : ദിവസം മുഴുവന്‍ ഉത്സാഹവും ഉന്മേഷവും തോന്നും. പുതിയ പദ്ധതികളും ദൗത്യങ്ങളും വന്നുചേരും. സഹപ്രവര്‍ത്തകര്‍ സഹായവും സഹകരണവും കാണിക്കും. അടുത്ത സുഹൃത്തിനെയോ ബന്ധുവിനെയോ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. ഇന്ന് ഏറ്റെടുക്കുന്ന ദൗത്യം വിജയിക്കും. സാമ്പത്തിക നേട്ടത്തിനും യോഗം കാണുന്നു. സഹോദരങ്ങള്‍ വഴി നേട്ടമുണ്ടാകും. പരീക്ഷകളിലും മത്സരങ്ങളിലും ഇന്ന് വിജയം ഉറപ്പ്. ഒരു ചെറിയ യാത്രക്കും സാധ്യത.
ധനു : ഇന്ന് നക്ഷത്രങ്ങളുടെ മിതമായ സ്വാധീനമുള്ള ദിവസമാണ്. ആശയക്കുഴപ്പങ്ങളും വിരുദ്ധ നിലപാടുകളും നിങ്ങളുടെ ആരോഗ്യത്തിനെന്നപോലെ തൊഴില്‍ വിജയത്തിനും ആപല്‍ക്കരമായിരിക്കും. സമ്മിശ്ര വികാരങ്ങള്‍ മനസിന്റെ വ്യക്തതയേയും പൊതുവായ സ്വാസ്ഥ്യത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. ആലോചിച്ച് സാവകാശം ഉറച്ച നിലപാട് എടുക്കുക. അല്ലെങ്കില്‍ അനിശ്ചിതത്വവും വര്‍ധിച്ച ജോലിഭാരവും ചെലവുകളും നിങ്ങളെ ധര്മ്മസങ്കടത്തിലാഴ്ത്തും. നിങ്ങളുടെ ആകുലത കാരണം വീട്ടിലും അസ്വാരസ്യങ്ങള്‍ ഉണ്ടായേക്കാം. പിരിമുറുക്കം ഒഴിവാക്കി ശാന്തത കൈക്കൊള്ളുക.
മകരം : ഓരോ ചുവടും ശ്രദ്ധിക്കുക. വീഴ്ച പറ്റാനോ ചെറിയ അപകടങ്ങള്‍ക്കോ ഇന്ന് സാധ്യത കാണുന്നു. ഇതൊഴിച്ചാല്‍ ഈ ദിനം സന്തോഷാനുഭവങ്ങള്‍ നിറഞ്ഞതാണെന്നതുകൊണ്ട് നിങ്ങള്‍ക്ക് ആശ്വാസത്തിന്റെ പുഞ്ചിരി പൊഴിക്കാം. ജോലിയില്‍ നിങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കുകയും ഇത് അപ്രതീക്ഷിതമായ ജോലിക്കയറ്റത്തിലേക്ക് നയിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. ഏറ്റവും ചുരുങ്ങിയത് നിങ്ങളുടെ മാന്യതയും തൊഴില്‍പരമായ നിലപാടും പ്രകടമാകും വിധം ഉയരും. പ്രിയപ്പെട്ടവരുമായും സുഹൃത്തുക്കളുമായും ഉള്ള കൂടിക്കാഴ്ച സന്തുഷ്ടി പകരും. ഇന്ന് നിങ്ങളുടെ മുഖപ്രസാദത്തിന്റെ കാരണം ആളുകള്‍ ചോദിക്കാം. ദാമ്പത്യപരവും മാനസികവുമായ സന്തുഷ്ടി പ്രതീക്ഷിക്കാം.
കുംഭം : ഇന്ന് ജാമ്യം നില്‍ക്കുകയോ സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്. നിങ്ങള്‍ മര്‍ക്കടമുഷ്ഠി പ്രകടിപ്പിക്കും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കാൻ ശ്രമിക്കുക. ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം. എന്തിലെങ്കിലും പണം മുടക്കുന്നതുന് മുൻപു രണ്ടുവട്ടം ആലോചിക്കുക. കുടുംബാംഗങ്ങളും ബന്ധുക്കളും നിങ്ങളോട് യോജിക്കണമെന്നില്ല. നിങ്ങളെ ബാധിക്കത്ത പ്രശ്നങ്ങളില്‍ ഇടപെടാൻ പോകരുത്. തെറ്റായ ചിന്തകള്‍ക്കും പ്രേരണകള്‍ക്കും വഴിപ്പെടരുത്.
മീനം : സൗഹൃദങ്ങള്‍ നിങ്ങള്‍ക്കിന്ന് ഗുണകരമാകും. സുഹൃത്തുക്കള്‍ക്കളെയും സഹപ്രവര്‍ത്തകരെയും സത്കരിക്കാന്‍ വേണ്ടി പണം ചെലവഴിക്കും. സമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക താല്പര്യം കാണിക്കും. മുതിര്‍ന്നവരും മേലധികാരികളും ആയി ഒത്തുചേരാന്‍ എല്ലാ സാധ്യതകളും ഉണ്ട്. ഇന്ന് നിങ്ങള്‍ ഏര്‍പ്പെട്ടേക്കാവുന്ന കരാറുകള്‍ ഭാവിയില്‍ വളരെ പ്രയോജനപ്രദമാകും. കുടുംബത്തില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും സന്തോഷ വാര്‍ത്ത വന്നെത്തും. കുട്ടികള്‍ ഭാഗ്യം കൊണ്ടുവരും. അപ്രതീക്ഷിതമായി സമ്പത്ത് വന്നുചേരും. ഒരു ഉല്ലാസ യാത്രക്ക് സാധ്യത കാണുന്നു.
മേടം : ഇന്നത്തെ ദിവസം നിങ്ങൾ സമ്മർദത്തിലാണെങ്കിൽ അത് ഒരു നല്ല കാര്യമാണ്. കാരണം, അത് നിങ്ങളുടെ കഴിവുകളെ പൂർണമായും പൂർത്തീകരിക്കാൻ സഹായിക്കും. എല്ലാ സഹപ്രവർത്തകരെയും നിങ്ങൾ പരിശീലിപ്പിക്കുമെങ്കിലും കിട്ടുന്ന ഫലങ്ങൾ നിങ്ങളുടെ പ്രതീക്ഷകളുമായി പൊരുത്തപ്പെടണമെന്നില്ല. ഒറ്റ രാത്രികൊണ്ട് തന്നെ എല്ലാം സംഭവിക്കില്ല എന്ന വിശ്വാസത്തെ മുറുകെ പിടിച്ച് കൊണ്ട് ക്ഷമിച്ചിരിക്കുന്നത് നിങ്ങൾക്ക് നല്ലത് ചെയ്യും.
ഇടവം : ഒരു പുതിയ ദൗത്യം ഏറ്റെടുക്കുകയോ അല്ലെങ്കില്‍ പുതിയ പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. ഒരു ക്ഷേത്രസന്ദര്‍ശനം നിങ്ങളുടെ മനോനില മെച്ചപ്പടുത്തുകയും ഹൃദയം ഭക്തിസാന്ദ്രമാക്കുകയും ചെയ്യും. ഒരു ദീര്‍ഘയാത്രക്ക് ശക്തമായ സാധ്യതയുണ്ട്. അകലെയുള്ള സുഹൃത്തുക്കളില്‍നിന്ന് വാര്‍ത്തകള്‍ വന്നുചേരും. ഒരു വിദേശയാത്രക്കുള്ള അവസരമുണ്ടാകാനും സാധ്യത. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കുക.
മിഥുനം : എല്ലാദിവസങ്ങളും മനോഹരവും അനായാസവുമായിരിക്കയില്ല. ഇന്നത്തെ ദിവസം അധികഭാഗവും നിങ്ങള്‍ക്ക് അനുകൂലമായിരിക്കില്ല. ഇന്ന് നിങ്ങൾ അൽപം ജാഗ്രത പുലർത്തണം. ഇന്ന് നിങ്ങളുടെ ഇന്ദ്രിയങ്ങളെയും ആഗ്രഹങ്ങളെയും കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍, നിങ്ങള്‍ കയ്യോടെ പിടിക്കപ്പെടും. പുതിയതായി എന്തെങ്കിലും തുടങ്ങുന്നത് ഒഴിവാക്കുക. യാത്രയില്‍ നിന്നും അപരിചിതരില്‍ നിന്നും വിട്ട് നില്ക്കാൻ ശ്രമിക്കണം. ചികിത്സ നടപടിക്രമങ്ങള്‍ നീട്ടിവയ്ക്കുക. തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും പോകാതിരിക്കുക. സാമ്പത്തികപ്രതിസന്ധി നിങ്ങളെ ഇന്ന് വിഷമിപ്പിച്ചേക്കാം. കോപവും ചെലവും നിയന്ത്രിക്കുക. നിങ്ങളുടെ പിരിമുറുക്കം കാരണം ഹോട്ടലിലെ വെയ്റ്ററോടാകും ചിലപ്പോള്‍ നിങ്ങള്‍ അകാരണമായി കയര്‍ക്കുക. മനസിനെ ശാന്തമാക്കാന്‍ ധ്യാനിക്കുകയോ സംഗീതം ആസ്വദിക്കുകയോ ചെയ്യുക.
കര്‍ക്കടകം : കളിചിരികളും തമാശകളും നിറഞ്ഞ ദിവസം. വിദേശികളെ കണ്ടുമുട്ടാന്‍ ഇടയുണ്ട്. ഉല്ലാസത്തിനും വിനോദത്തിനും പുതുവസ്ത്രങ്ങള്‍ വാങ്ങാനുമായി പണം ചെലവഴിക്കും. പ്രേമബന്ധം സന്തോഷകരമായ ഒരു വഴിത്തിരിവിലെത്തും. നല്ല ഭക്ഷണം, നല്ല സൗഹൃദം, ഉല്ലാസകരമായ കാര്‍ യാത്ര എന്നിവയും ദാമ്പത്യ സുഖവും ഇന്നത്തെ ദിവസത്തെ ആസ്വാദ്യമാക്കും. നിങ്ങളുടെ മാന്യതയും പ്രശസ്തിയും പുതുയ ഉയരങ്ങള്‍ തേടും. നല്ല ലാഭം, തൃപ്തികരമായ ആരോഗ്യം എന്നിവയും ഇന്നുണ്ടാകും.