ലണ്ടൻ: യു കെയിലെ ലോഫ്‌ബറോ സർവകലാശാലയിൽ പഠിക്കുന്ന ജിഎസ് ഭാട്ടിയ എന്ന ഇന്ത്യൻ വിദ്യാർത്ഥിയെ ഡിസംബർ 15 മുതൽ ഈസ്റ്റ് ലണ്ടനിൽ നിന്ന് കാണാതായി.
ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവ് മഞ്ജീന്ദർ സിംഗ് സിർസ സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ അറിയിക്കുകയും ഇത് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
ഡിസംബർ 15 ന് ഈസ്റ്റ് ലണ്ടനിലെ കാനറി വാർഫിലാണ് ഭാട്ടിയയെ അവസാനമായി കണ്ടതെന്ന് സിർസ പറയുന്നു. വിദ്യാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിൽ ലഫ്‌ബറോ സർവകലാശാലയും ഇന്ത്യൻ ഹൈക്കമ്മീഷനും ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“ലോഫ്ബറോ സർവകലാശാലയിലെ വിദ്യാർത്ഥിയായ ജിഎസ് ഭാട്ടിയയെ ഡിസംബർ 15 മുതൽ കാണാതായി. ഈസ്റ്റ് ലണ്ടനിലെ കാനറി വാർഫിലാണ് അവസാനമായി കണ്ടത്. @DrSJaishankar Ji യുടെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് ഞങ്ങൾ @lborouniversity & @HCI_London അവനെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ പങ്കുചേരുന്നു. നിങ്ങളുടെ സഹായം നിർണായകമാണ്. ദയവായി ഷെയർ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക,” സിർസ എക്‌സിൽ പോസ്റ്റ് ചെയ്തു.
ഭാട്ടിയയുടെ റസിഡൻസ് പെർമിറ്റും കോളേജ് ഐഡന്റിഫിക്കേഷൻ കാർഡും അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വാർത്ത പങ്കിടാൻ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ഇന്ത്യൻ വിദ്യാർത്ഥിയെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ നൽകുന്നതിന് രണ്ട് കോൺടാക്റ്റ് നമ്പറുകൾ പങ്കിടുകയും ചെയ്തിട്ടുണ്ട്.
G S Bhatia, a student of Loughborough University, has been missing since Dec 15. Last seen in Canary Wharf, East London.
Bringing to the kind attention of @DrSJaishankar Ji
We urge @lborouniversity & @HCI_London to join efforts in locating him. Your assistance is crucial. Please… pic.twitter.com/iFSqpvWVV8— Manjinder Singh Sirsa (@mssirsa) December 16, 2023