ഫലസ്തീന്‍ – സ്വതന്ത്ര രാഷ്ട്രമാണ്പരിഹാരം: എഫ്.ഡി.സി.എ

ഗസ്സയിലെ മനുഷ്യത്വ വിരുദ്ധ കൂട്ടക്കൊല അവസാനിപ്പിച്ച് ദ്വിരാഷ്ട്ര ഫോര്‍മുല നടപ്പിലാക്കല്‍ മാത്രമാണ് ഫലസ്തീന്‍ പ്രശ്നത്തിന് പരിഹാരമെന്ന് എഫ്.ഡി.സി.എ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി. അന്താരാഷ്ട്ര നിയമങ്ങളെയും ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളെയെല്ലാം നോക്കുകുത്തികളാക്കി രണ്ടു മാസത്തിലധികമായി തുടരുന്ന അധിനിവേശ സേനയുടെ ആക്രമങ്ങള്‍ എല്ലാ മാനുഷിക മൂല്യങ്ങളെയും തകര്‍ക്കുന്നതാണെന്ന് എഫ്.ഡി.സി.എ സംസ്ഥാന ചെയര്‍മാന്‍ പ്രൊഫസര്‍ അരവിന്ദാക്ഷന്‍ അഭിപ്രായപ്പെട്ടു.

അടിയന്തിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ഇടപെടലിലൂടെ ഫലസ്തീനികള്‍ക്കായി സ്വതന്ത്രൃരാഷ്ട്രം രൂപീകരിക്കുകയാണ് വേണ്ടത്. എഫ്.ഡി.സി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ അബ്ദുറഹ്മാന്‍ മീറ്റിംഗിന് സ്വാഗതവും എഫ്.ഡി.സി.എ അഡൈ്വസറി ബോര്‍ഡ് അംഗം ജസ്റ്റിസ് പി.കെ ശംസുദ്ദീന്‍ സമാപനവും നിര്‍വഹിച്ചു.

പ്രൊഫ. കെ അരവിന്ദാക്ഷന്‍
ചെയര്‍മാന്‍
എഫ്.ഡി.സി.എ, കേരള ചാപ്റ്റര്‍

ഒ. അബ്ദുറഹ്മാന്‍
ജനറല്‍ സെക്രട്ടറി
എഫ്.ഡി.സി.എ, കേരള ചാപ്റ്റര്‍

Print Friendly, PDF & Email

Leave a Comment

More News