കാരന്തൂർ: അന്താരാഷ്‌ട്ര അറബി ദിനാചരണത്തിന്റെ ഭാഗമായി മർകസ് ഉറുദു സ്റ്റുഡന്റസ് ഓർഗനൈസേഷൻ സെമിനാർ സംഘടിപ്പിച്ചു. ഇന്ത്യയിലെ കേരളേതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സംഘടനയാണ് ഉറുദു സ്റ്റുഡന്റസ് ഓർഗനൈസേഷൻ(യു.എസ്.ഒ). ജാമിഅ മർകസ് അറബി ഭാഷാ വകുപ്പ് അസോസിയേറ്റ് പ്രൊഫസർ ഫാദിൽ സഖാഫി യു.പി ഉദ്ഘാടനം ചെയ്തു. വകുപ്പ് തലവൻ ഉമറലി സഖാഫി ആമുഖ ഭാഷണം നടത്തി. മുഹമ്മദ് ഉവൈസ് റസാ, മുഹമ്മദ് ഷുഹൈബ് റസാ, മുഹമ്മദ് ശംസുൽ ആരിഫീൻ, മുഹമ്മദ് കഫീൽ റസാ എന്നീ വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
More News
-
വിശുദ്ധ ഖുർആൻ വിശ്വാസികളുടെ വഴികാട്ടി: കാന്തപുരം
കോഴിക്കോട്: ഏത് പ്രതിസന്ധി ഘട്ടത്തിലും വിശ്വാസികൾക്ക് വഴികാട്ടിയാണ് വിശുദ്ധ ഖുർആൻ എന്നും ഖുർആൻ പാരായണം മനുഷ്യരെ നവീകരിക്കുമെന്നും കാന്തപുരം എ പി... -
അപൂർവ ഓർമകളുടെ സംഗമവേദിയായി മർകസ് തിദ്കാർ
കാരന്തൂർ : റബീഉൽ ആഖിർ മാസത്തിൽ വിടപറഞ്ഞ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതൃത്വത്തിന്റെയും ജാമിഅ മർകസ് മുദരിസുമാരുടെയും അനുസ്മരണ സംഗമം... -
മർകസ് തിദ്കാർ അനുസ്മരണ സംഗമം ഇന്ന്(ബുധൻ)
കാരന്തൂർ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും മർകസ് ഉൾപ്പെടെയുള്ള പ്രാസ്ഥാനിക കേന്ദ്രങ്ങളുടെയും നേതൃപദവി അലങ്കരിച്ചിരുന്ന ഈ മാസത്തിൽ വിടപറഞ്ഞ സാദാത്തുക്കളെയും...