മഹാത്മാ അയ്യങ്കാളിയും ശ്രീനാരായണഗുരുവും പൊയ്കയിൽ അപ്പചനും ഉൾപ്പെടെയുള്ള നവോത്ഥാന നായകർ ഉയർത്തിപ്പിടിച്ച സാമൂഹീക നീതിക്കുവേണ്ടിയുള്ള പേരാട്ടത്തിന്റെ തുടർച്ചയാണ് ജാതി സെൻസസിനു വേണ്ടിയുളള പോരാട്ടമെന്നും
രാജ്യത്ത് സർക്കാർ മേഖലയിൽ മൂന്ന് ശതമാനം ആളുകൾ മാത്രമാണ് ജോലി ചെയ്യുന്നത് കോർപറേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന 5 ശതമാനം ആളുകളുടെ എണ്ണം 7 കോടി വരും ഈ മേഖലയിൽ മാത്രം സംവരണം നടപ്പിലാക്കിയാൽ മാത്രമേ പിന്നോക്ക ജനവിഭാഗങ്ങളെ ഉയർത്തി കൊണ്ടുവരുവാൻ സാധിക്കുകയുള്ളു എന്നും, വിദ്വേഷ പ്രചരണങ്ങളും, വ്യാജ പ്രസ്താവനകളും തടയുവാനും സാമൂഹിക സാമ്പത്തിക, വിദ്യാഭ്യാസ, തൊഴിൽ പിന്നോക്ക അവസ്ഥ പരിഹരിക്കുവാൻ സംസ്ഥാനത്ത് ജാതി സെൻസ് നടപ്പിലാക്കണമെന്നും എഫ് ഐ ടി യു സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച കേരളത്തിലെ തൊഴിലിടങ്ങൾ ജാതിമുക്തമോ എന്ന തലകെട്ടിൽ സംഘടിപ്പിച്ച സംവരണ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിച്ച വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു.
എഫ് ഐ ടി യു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ അധ്യക്ഷത വഹിച്ച സെമിനാറിൽ ജന: സെക്രട്ടറി തസ്ലിം മമ്പാട് മോഡറേറ്ററും പ്രമുഖ എഴുത്തുകാരനും, സാമൂഹിക പ്രവർത്തകനുമായ സുധേഷ് എം രഘു , ടി.യു സി ഐ സംസ്ഥാന കോർഡിനേറ്റർ ടി.സി സുബ്രമണ്യൻ, എച്ച് എം എസ് സംസ്ഥാന ട്രഷറർ ബിജു പുത്തൻപുരയ്ക്കൽ, പെമ്പിളൈ ഒരുമൈ പ്രസിഡണ്ട് ലിസി സണ്ണി, എസ്.ടി.യു ജില്ല സെകട്ടറി മുട്ടം നാസർ, എഫ് .ഐ . ടി. യു നേതാക്കളായ ഷാനവാസ് പി ജെ , പ്രേമ ജി പിഷാരടി, അഫ്സൽ നവാസ് എന്നിവർ സ്വകാര്യ മേഖലയിലെ സംവരണം നടപ്പിലാക്കണം എന്നാവശ്യപെട്ടുകൊണ്ടുള്ള പ്രമേയങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന വെവസ് പ്രസിഡണ്ട് എം എച്ച് മുഹമ്മദ് സ്വാഗതവും എറണാകുളം ജില്ല പ്രസിഡണ്ട് പി.എ സിദ്ധീഖ് നന്ദിയും പറഞ്ഞു