തിരുവനന്തപുരം: സുപ്രധാന മന്ത്രിസഭാ പുനഃസംഘടനയില്‍ രണ്ട് മന്ത്രിമാരായ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവര്‍ ഞായറാഴ്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് സമര്‍പ്പിച്ചു.
പുതിയ മന്ത്രിമാരായി കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഡിസംബര്‍ 29ന് രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വാര്‍ത്താ ലേഖകരോട പറഞ്ഞു.
അതിനിടെ, വിവാദമായ സോളാര്‍ ലൈംഗികാരോപണ കേസില്‍ മൂന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതിഛായ മോശമാക്കിയ കെബി ഗണേഷ് കുമാറിന് ക്യാബിനറ്റ് പദവി നല്‍കാനുള്ള ഇടതു സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് (ബി) നേതാവ് കെബി ഗണേഷ് കുമാറാണ് കേസിലെ മുഖ്യ സൂത്രധാരന്‍ എന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തെയും കെ ബി ഗണേഷ് കുമാര്‍ പത്തനാപുരം നിയമസഭാ മണ്ഡലത്തെയും പ്രതിനിധീകരിക്കുന്നു.
ആൻറണി രാജു ഒഴിയുന്ന ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും അഹമ്മദ് ദേവർ കോവിൽ ഒഴിയുന്ന തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും ലഭിച്ചേക്കും. ഇതേ വകുപ്പുകൾ നേരത്തെയും കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരാണ് ഇരുവരും. ഈ മാസം 29ന് രാജ്ഭവനിൽ വച്ചായിരിക്കും പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്തുന്നത്.
രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ രൂപീകരണ വേളയില്‍ ഉണ്ടാക്കിയ അധികാരം പങ്കിടല്‍ ധാരണയുടെ അടിസ്ഥാനത്തിലാണ് മന്ത്രിമാരുടെ പുനഃസംഘടന.