തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 128 പേർക്ക് കൂടി കോവിഡ്-19 ബാധിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് ആകെ 312 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, അതിൽ 128 എണ്ണം കേരളത്തിൽ നിന്നാണ്. ഇതോടെ സംസ്ഥാനത്ത് ആകെ സജീവമായ കേസുകളുടെ എണ്ണം 3,128 ആയി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് വൈറസ് വ്യാപനത്തിൽ 54 ശതമാനം വർധനവുണ്ടായി. ഓരോ മണിക്കൂറിലും ശരാശരി നാല് പേർക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ രാജ്യവ്യാപകമായി ഏറ്റവും കൂടുതൽ കൊവിഡ് 19 കേസുകൾ ഉള്ളത് കേരളത്തിലാണ്.
രോഗം നിയന്ത്രണവിധേയമാക്കുന്നതിൽ സംസ്ഥാന ആരോഗ്യവകുപ്പ് വെല്ലുവിളികൾ നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്. തയ്യാറെടുപ്പുകളിലെ കാലതാമസമാണ് വെല്ലുവിളികൾക്ക് കാരണം. ഒമൈക്രോൺ വേരിയന്റ് കേരളത്തിൽ വ്യാപകമാണ്, കൃത്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ രോഗവ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.