ഗാസയില്‍ ഇസ്രായേൽ കൊലപ്പെടുത്തിയ ഫലസ്തീനികളുടെ മൃതദേഹങ്ങളിൽ നിന്ന് അവയവങ്ങൾ നീക്കം ചെയ്യുന്നതായി ഗാസയിലെ അധികാരികൾ ആരോപിക്കുകയും, അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ട്.
പരിശോധനയ്ക്ക് ശേഷം, ഇസ്രായേൽ തിരികെ നൽകിയ നിരവധി മൃതദേഹങ്ങളിൽ നിന്ന് സുപ്രധാന അവയവങ്ങൾ നീക്കം ചെയ്തതിനാല്‍ അവയുടെ ആകൃതിയിൽ കാര്യമായ മാറ്റം വന്നതായി സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു.
കൊല്ലപ്പെട്ടവരുടെ പേരുകളില്ലാത്ത മൃതദേഹങ്ങൾ ഇസ്രായേൽ സൈന്യം കൈമാറിയെന്നും ഫലസ്തീനികളെ എവിടെയാണ് തടവിലാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കാൻ വിസമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഒക്ടോബർ 7 മുതൽ ഇസ്രായേൽ അധിനിവേശ സേന ഗാസയ്ക്കെതിരായ ക്രൂരമായ ആക്രമണത്തിനിടെ ഫലസ്തീനികളുടെ മൃതദേഹങ്ങൾ ശ്മശാനത്തിൽ നിന്ന് ഇസ്രായേല്‍ സൈന്യം പുറത്തെടുത്തതായും മീഡിയ ഓഫീസ് അറിയിച്ചു.