വണ്ടിപ്പെരിയാറിലെ അത്യാഗ്രഹികള്‍ (കാരൂര്‍ സോമന്‍, ചാരുംമൂട്)

വണ്ടിപെരിയാറില്‍ ആറു വയസ്സുള്ള ഒരു പിഞ്ചുപൈതല്‍ ബലാത്സംഗത്തിന് ഇരയായത് ലോക മലയാളികളെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു. ആ ദുഃഖത്തില്‍ പങ്കുചേരാന്‍ അന്ന് ഞാനൊരു കവിതയെഴുതി ‘പിഞ്ചുപൈതല്‍’ യൂട്യൂബില്‍ ഇട്ടു. കേരളത്തിലെ കട്ടപ്പന അതിവേഗത കോടതി കുറ്റവാളിയെ നിരുപാധികം നിരപരാധിയായി രക്ഷപ്പെടുത്തിയ കാഴ്ചയാണ് ഇപ്പോള്‍ ലോകം കണ്ടത്. ലോകം എന്ന് പറയുമ്പോള്‍ ചിലര്‍ ചിന്തിക്കും ഏത് ലോകം? കേരളത്തിലെ കുളത്തില്‍ ജീവിക്കുന്ന രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവര്‍ക്ക് അത് മനസ്സിലാകില്ല. അതിന് ലോകസഞ്ചാരം നല്ല സാഹിത്യ സൃഷ്ഠികള്‍ വായിക്കണം. സഹ്യപര്‍വ്വതങ്ങളുടെ ചുറ്റുവട്ടത്തില്‍ കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും ചെറുതായ ഒരു സംസ്ഥാനമാണ് കേരളം. നമ്മള്‍ മേനി പറയുന്നത് എല്ലാം രംഗത്തും അഭിവൃദ്ധി നേടിയ, ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്കെയാണ്. ഈ ദൈവത്തിന്റെ നാട്ടില്‍ ഭൂത പിശാചുക്കള്‍ എന്തുകൊണ്ടാണ് അഴിഞ്ഞാടുന്നത്? പിശാചിന്റെ നാട് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് വണ്ടിപ്പെരിയാറിലെ ഒരു … Continue reading വണ്ടിപ്പെരിയാറിലെ അത്യാഗ്രഹികള്‍ (കാരൂര്‍ സോമന്‍, ചാരുംമൂട്)