ചിങ്ങം: നിങ്ങളുടെ നക്ഷത്രങ്ങൾ ഇന്ന് തിളക്കമുള്ളതായിരിക്കില്ല. നിങ്ങൾ വേവലാതിപ്പെടാം. ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ബാധിച്ചേക്കാം. നിങ്ങൾക്ക് എതിരായി പ്രവർത്തിച്ചേക്കാവുന്ന ആരുമായുമുള്ള വാദങ്ങളും മോശമായ പെരുമാറ്റവും ഒഴിവാക്കുക. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ശ്രമിക്കുക. കോടതിയും നിയമപരമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കണം. വിദേശത്തു നിന്നുള്ള നല്ല വാർത്തകൾ നിങ്ങളുടെ ദിവസത്തെ മികച്ചതാക്കാൻ സാധ്യത.
കന്നി: പ്രതാപങ്ങളും സാമൂഹിക അംഗീകാരങ്ങളും നിങ്ങളെ ഇന്ന് സന്തോഷവാന്മാരാക്കും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നിങ്ങളുടെ കൂടെയുണ്ട്. കച്ചവടക്കാർക്ക് അനുകൂലമായ ദിവസം. ചില യാത്രകള്‍ക്ക് സാധ്യത.
തുലാം: സ്വരച്ചേര്‍ച്ചയുള്ള അന്തരീക്ഷം നിങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ തൃപ്തി പ്രകടിപ്പിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും സാധ്യത. മറ്റുള്ളവരുടെ ശ്രദ്ധ നിങ്ങളിലേക്ക് എത്തും.
വൃശ്ചികം: മാനസികമായും ശാരീരികമായും നിങ്ങൾക്ക് ഇന്ന് അലസതയും ബലഹീനതയും അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ കച്ചവടത്തിൽ താൽക്കാലികമായ തടസ്സങ്ങൾ നേരിടേണ്ടിവന്നേക്കാം. ഇത് നിങ്ങളെ പ്രകോപിപ്പിച്ചേക്കാം. സമപ്രായക്കാരുമായോ മുതിർന്ന ഉദ്യോഗസ്ഥരുമായോ ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഒഴിവാക്കുക. നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ഒരു പരിശോധന നടത്തുക. ചെലവുകള്‍ ഉയരാന്‍ സാധ്യത.
ധനു: അദൃശ്യങ്ങളായ പ്രശ്നങ്ങളും സംഭവങ്ങളും നിറഞ്ഞ ദിവസം. സമ്മര്‍ദങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുക. ദിവസത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കരുത്. അമിത സംവേദനക്ഷമത നിങ്ങളുടെ മാനസിക ക്ലേശങ്ങൾ വർധിപ്പിക്കും.
മകരം: വികാരങ്ങള്‍ക്ക് അടിമപ്പെട്ട് തീരുമാനങ്ങള്‍ എടുക്കാന്‍ തയ്യാറാകരുത്. അങ്ങനെ ചെയ്താല്‍ ഭാവിയില്‍ വലിയ തിരിച്ചടികള്‍ നേരിടേണ്ടി വന്നേക്കാം. മാനസികമായും ശാരീരികമായും ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരും.
കുംഭം: ഇന്നത്തെ ദിവസം നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും വിജയം വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ശൈലിയിലും കഴിവിലും നിങ്ങൾ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യും. കുടുംബത്തോടൊപ്പം ചെലവഴിച്ച സമയം സന്തോഷവും സംതൃപ്തിയും നൽകും. ദിവസം മുഴുവൻ നിങ്ങൾ ആവേശത്താല്‍ നിറയും.
മീനം: സാമ്പത്തിക രംഗം ലാഭകരമാകാനുള്ള ഉറപ്പായ സാധ്യതയുണ്ട്. ബിസിനസില്‍ നിന്നോ വിദേശ നിക്ഷേപത്തിലൂടെയോ പണം ഒഴുകിയെത്താം. പൊതുജനങ്ങളോടുള്ള സമ്പർക്ക മികവോ പൊതുബന്ധങ്ങളോ നിങ്ങളുടെ ലാഭത്തിനുവേണ്ടി വർത്തിക്കും. ലാഭം എടുക്കുകയും അത് ബന്ധങ്ങൾ സ്ഥാപിക്കാൻ ഉപയോഗിക്കുകയും ചെയ്യുക.
മേടം: പ്രതീക്ഷിക്കുന്നത് പോലൊരു ദിവസമല്ല നിങ്ങളെ കാത്തിരിക്കുന്നത്. അതിനാൽ ശാന്തതയോടും ജാഗ്രതയോടും കൂടെ അതിനെ കടന്നുപോകാൻ അനുവദിക്കുക. നിങ്ങൾ കൂടുതൽ വൈകാരികമായി ഇടപെടുന്നതിനാൽ എളുപ്പത്തിൽ പരിക്കേൽക്കാൻ സാധ്യതയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യവും മറ്റ് നിര്‍ണായക കാര്യങ്ങളും നിങ്ങളെ ആകുലരാക്കിയേക്കാം. അജ്ഞാതമായ ജലാശയങ്ങൾ നിങ്ങൾക്ക് അപകടകരമായേക്കാം.
ഇടവം: ഉന്മേഷത്തോടെ തന്നെ ഈ ദിവസം പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഒരു ദിവസം. കുടുംബത്തോട്, പ്രത്യേകിച്ച് മാതാപിതാക്കളുമായി ആനന്ദകരമായ രീതിയില്‍ നിങ്ങള്‍ സമയം ചെലവഴിക്കും. പാചകസംബന്ധമായ ആനന്ദവും സന്തോഷകരമായ യാത്രയും ഇന്ന് നിങ്ങളുടെ കൂടെയുണ്ട്. കൂടുതൽ ഉത്തരവാദിത്തങ്ങൾ നിങ്ങളിലേക്ക് വന്നുചേര്‍ന്നേക്കാം.
മിഥുനം: നിങ്ങൾക്ക് ഇന്ന് സമ്മിശ്ര വികാരങ്ങൾ അനുഭവപ്പെട്ടേക്കാം. നിങ്ങൾ എത്ര ക്ഷീണിതനും വേവലാതിക്കാരനുമാണെങ്കിലും, അടുത്തുള്ളവരെയും പ്രിയപ്പെട്ടവരെയും കണ്ടുമുട്ടുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. നിങ്ങളുടെ ക്രിയാത്മക മനോഭാവം ജോലിയിൽ ഇന്ന് പ്രതിഫലിക്കും. നിങ്ങളെ പിന്തുണയ്ക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരുമായ സഹപ്രവർത്തകരെ നിങ്ങൾ കണ്ടെത്തും. എന്നിരുന്നാലും, സാമ്പത്തികമായുള്ള ചെലവ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവയില്‍ ഒരു കരുതല്‍ ഉണ്ടായിരിക്കണം.
കര്‍ക്കടകം: തമാശകളും ഉല്ലാസങ്ങളും സുഹൃത്തുക്കളും ഇന്ന് നിങ്ങള്‍ക്കൊപ്പമുണ്ടാകും. അത് പതിവിൽ നിന്ന് വ്യത്യസ്തമായിരിക്കും. അതിനാൽ പരമാവധി പ്രയോജനപ്പെടുത്തുക. ഇന്ന് നിങ്ങളുടെ പൂർണ ഉന്മേഷത്തിലേക്ക് നിങ്ങൾ എത്തിച്ചേരുകയും ക്രിയാത്മകമായ ഊർജം ദിവസം മുഴുവൻ നിങ്ങളെ ചുറ്റിപ്പറ്റുകയും ചെയ്യും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഒരു വിനോദയാത്ര ആസൂത്രണം ചെയ്തുകൊണ്ട് വിശ്രമിക്കാൻ ഈ ദിവസം നിങ്ങളോട് ആവശ്യപ്പെട്ടേക്കാം.