ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ചർച്ചസ് ഓഫ് ഹുസ്റ്റൺ (ഐസിഇസിഎച്ച്) 2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഡിസംബർ 14 നു വ്യാഴാഴ്ച സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ] ദേവാലയത്തിൽ വച്ച് നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡണ്ട് റവ. ഫാ. ജെക്കു സഖറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ആൻസി ശാമുവേൽ സ്വാഗതവും ട്രഷറർ രാജൻ അങ്ങാടിയിൽ നന്ദിയും അറിയിച്ചു.
ഭാരവാഹികൾ: പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി പ്രകാശ്, വൈസ് പ്രസിഡന്റ് റവ.ഫാ.രാജേഷ് ജോൺ, സെക്രട്ടറി റെജി ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ , പ്രോഗ്രാം കോർഡിനേറ്റർ സിമി തോമസ്, യൂത്ത് കോർഡിനേറ്റർ റവ. സോനു വറുഗീസ് , പബ്ലിക് റിലേഷൻസ് – ജോൺസൻ ഉമ്മൻ, സ്പോർട്സ് കൺവീനർ റവ. ഫാ. ജെക്കു സഖറിയാ, വോളന്റീയർ ക്യാപ്റ്റൻമാർ ജോൺസൻ വറുഗീസ്, ഷീജ വറുഗീസ്, ഓഡിറ്റർ എബ്രഹാം തോമസ്.
കമ്മിറ്റിയംഗങ്ങൾ ഡോ. അന്ന ഫിലിപ്പ് , ബിജു ചാലക്കൽ, ജതിഷ്, സ്പോർട്സ് കമ്മിറ്റിയംഗങ്ങൾ റജി കോട്ടയം, നൈനാൻ വീട്ടിനാൽ, ബിനു രാജൻ, ബിജു എബ്രഹാം, തോമസ് കുട്ടി വൈക്കത്തുശ്ശേരിൽ; .ഗായകസംഘം കോർഡിനേറ്റർ ഡോ. അന്ന ഫിലിപ്പ്, റവ. ഫാ. ജോണിക്കുട്ടി ജോർജ് പുളിശ്ശേരിൽ എന്നിവരെ തെരഞ്ഞെടുത്തു.
ജനുവരി 1 നു തിങ്കളാഴ്ച വൈകുന്നേരം 4 മുതൽ 42 മത് ക്രിസ്മസ് ആഘോഷവും അതിനോടനുബന്ധിച്ചു വിവിധ ഇടവകകളെ പങ്കെടുപ്പിച്ച് 2 മത് ക്രിസ്മസ് കരോൾ മത്സരവും ഉണ്ടായിരിക്കുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു. സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ ആഡിറ്റോറിയത്തിലാണ് ഈ വർഷത്തെ ക്രിസ്മസ് ആഘോഷ പരിപാടികൾ.