ചിങ്ങം: ഇന്ന് നിങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ടവരായിരിക്കാം. എന്നാൽ നിങ്ങളുടെ ചെലവുകൾ ഉയരാൻ സാധ്യത. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വീണ്ടും ബന്ധപ്പെടുന്നത് ഇന്ന് പ്രയോജനകരമായിരിക്കും. നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും അവരുടെ പിന്തുണയും സഹകരണവും നിങ്ങൾക്ക് നല്കാൻ സാധ്യതയുണ്ട്.
കന്നി: ഗുണദോഷഫലങ്ങളുടെ സമ്മിശ്രസ്വഭാവമുള്ള ഒരു ദിവസം ഇന്ന് നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും ഇന്ന് നടത്തുന്ന ഉപയോഗപ്രദവും ആകർഷകവുമായ എല്ലാ സംഭാഷണങ്ങളാലും നിങ്ങൾ സമ്പന്നരാക്കപ്പെട്ടതായും നിങ്ങൾക്ക് തോന്നും. അവ നിങ്ങളെ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. സാമ്പത്തിക രംഗത്തും ഈ ദിവസം നിങ്ങൾക്ക് മികച്ചതാകും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പ്രതിഫലം നിങ്ങൾ ഉടൻ കൊയ്തെടുക്കും.
തുലാം: നിങ്ങളുടെ മോശം മനോഭാവവും, മോശം വാക്കുകളും പല ബന്ധങ്ങളെയും ഇന്ന് നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍, ഇന്ന് ആശയവിനിമയം ശ്രദ്ധിച്ച് മാത്രം നടത്തുക. ജോലിയില്‍ ഒരു മോശമായ സാഹചര്യത്തിലൂടെ ഇന്ന് കടന്നുപോകേണ്ടിവന്നേക്കാം. അതിനാൽ ജോലിസ്ഥലത്തുള്ള ആളുകളുമായി പൊരുത്തക്കേടുകൾ ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. കോടതികളുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലും, പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കുക.
വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ഒരു മനോഹരമായ ദിവസം മുൻകൂട്ടി കാണാൻ കഴിയും. ഈ ദിവസം അവസരങ്ങൾ നിറഞ്ഞതും ജോലിസ്ഥലത്ത് വിജയകരമായ ഫലങ്ങൾ നൽകുന്നതുമാണ്. കൂടാതെ, നിങ്ങളുടെ മുതിര്‍ന്നവര്‍ നിങ്ങളുടെ ജോലിയിൽ കൂടുതല്‍ മതിപ്പുളവാക്കും.
ധനു: ധനുരാശിക്കാര്‍ക്ക് ഏറെ ഗുണകരമായ ദിവസം. സാമ്പത്തിക കാര്യങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും. സ്വന്തം ജോലി വിജയകരമായി പൂര്‍ത്തിയാക്കുകയും മറ്റുള്ളവരെ ജോലിയില്‍ സഹായിക്കുകയും ചെയ്യും. ബിസിനസ് സംബന്ധിച്ച് ചില പ്രധാന തീരുമാനങ്ങള്‍ എടുക്കും. ബിസിനസ് യാത്രകള്‍ക്കും സാധ്യത. മേലധികാരിയില്‍ സ്വന്തം കഴിവുകൊണ്ട് മതിപ്പുളവാക്കിയ നിങ്ങള്‍ക്ക് ജോലിയില്‍ ഉന്നമനം ഉണ്ടായേക്കാം.
മകരം: ഗുണങ്ങളും ദോഷങ്ങളും ഇന്ന് നിങ്ങളെ തേടിയെത്തും. കച്ചവടത്തിനും വിവിധ ഇടപാടുകള്‍ക്കും ഇന്ന് നല്ല ദിവസമാണ്. ചര്‍ച്ചകളില്‍ നിങ്ങൾ മികവ് പുലർത്തും. ഇത് കൂടാതെ, നിങ്ങള്‍ക്ക് ഗുണകരമല്ലാത്ത പല കാര്യങ്ങളും ഇന്ന് സംഭവിച്ചേക്കാം.
കുംഭം: ഏതെങ്കിലും തരത്തിലുള്ള നീചമായ അല്ലെങ്കില്‍ അധാർമ്മികമായ പദ്ധതികളിൽ നിന്നോ ചിന്തകളിൽ നിന്നോ നിങ്ങള്‍ മാറിനില്‍ക്കണം. നിങ്ങളുടെ സംസാരവും കോപവും നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായുള്ള സംഘർഷം കഴിയുന്നിടത്തോളം ഒഴിവാക്കുക. നിങ്ങൾ ഇന്ന് അമിതമായി പ്രതികരിക്കുന്നവരായേക്കാം. മാത്രമല്ല, നിഷേധപരമായചിന്തകൾ, ആത്മവിശ്വാസക്കുറവ് എന്നിവയ്ക്ക് നിങ്ങള്‍ അടിമപ്പെട്ടേക്കാം.
മീനം: ചില കൃത്യങ്ങളോട് സഹകരിക്കാനും രണ്ട് ഗ്രൂപ്പുകളില്‍ ഒരു സമയം പ്രവര്‍ത്തിക്കാനും നിങ്ങള്‍ക്ക് ഇന്ന് സാധിച്ചില്ലെന്ന് വരാം. എന്തായാലും നിങ്ങള്‍ക്ക് ഇന്ന് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യുക.
മേടം: ജീവിതത്തിന്റെ എല്ലാ തുറകളിലും കളിയും ചിരിയും, സംതൃപ്തിയും നിറഞ്ഞ ദിവസമായിരിക്കും നിങ്ങൾക്ക് ഇന്ന്. സാമ്പത്തിക കാര്യങ്ങളിലും നേട്ടത്തിന് സാധ്യത. അധ്വാനം ഫലപ്രതമായി വിനിയോഗിക്കിക്കാന് കഴിയും. ബിസിനസ് ആവശ്യങ്ങള്‍ക്കായി ചില പദ്ധതികള്‍ ആവിഷ്കരിച്ചേക്കാം. മറ്റുള്ളവരുമയുള്ള ആശയവിനിമയം ഗുണകരമാകും. ബിസിനസും ഉല്ലാസവും ഒരുമിച്ച് കൊണ്ടുപോകാനും നിങ്ങള്‍ക്ക് കഴിയും. ചെറിയ യാത്രയ്ക്ക് സാധ്യത. സമൂഹ്യപ്രസക്തിയുള്ള ചില പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല സമയം.
ഇടവം: ഉയര്‍ന്ന മാനസികനില, ചിന്തകള്‍, മധുരഭാഷണം എന്നിവ മറ്റുള്ളവരില്‍ നിങ്ങളെ കുറിച്ച് മതിപ്പുളവാക്കും. ആളുകളെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട്. മധുരഭാഷണം കൊണ്ട് പലരെയും ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. അതിനാല്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവയില്‍ ഇന്ന് നിങ്ങള്‍ തിളങ്ങും. നിങ്ങളുടെ പ്രവര്‍ത്തനത്തിന് ഉദ്ദേശിച്ച ഫലം പെട്ടെന്നുണ്ടായില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. തീര്‍ച്ചയായും കാര്യങ്ങള്‍ മെച്ചപ്പെടും. ദഹനസംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യത. അതുകൊണ്ട് പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക.
മിഥുനം: ധ്രുവാന്തരമുള്ള രണ്ട് കാര്യങ്ങള്‍ക്കിടയില്‍ ഒന്ന് തെരഞ്ഞെടുക്കേണ്ട അവസ്ഥയിലാകും നിങ്ങള്‍. ഇക്കാര്യത്തില്‍ ഒരു വൈകാരികബന്ധവും കാണിക്കരുത്. ആത്മീയമോ ബൗദ്ധികമോ ആയ ചര്‍ച്ചകളില്‍ പങ്കെടുക്കുകയാണെങ്കില്‍, തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. കുടുംബത്തിലെ മുതിര്‍ന്നവരുമായി പൈതൃകസ്വത്തിനെ സംബന്ധിച്ച് ഇന്ന് ചര്‍ച്ച ചെയ്യാതിരിക്കുക. ജോലി സംബന്ധമായ യാത്രയ്ക്ക് സാധ്യത.
കര്‍ക്കടകം: പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ പറ്റിയ ദിവസം. ഏറ്റെടുക്കുന്ന ഏതൊരു പദ്ധതിക്കും വിജയം സുനിശ്ചിതമായിരിക്കും. കച്ചവടക്കാര്‍ക്ക് അനുകൂലമായ ദിവസം. കുടുംബാഗങ്ങളോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും സന്തോഷത്തോടെ സമയം ചെലവഴിക്കും.