കോട്ടയം: ജെസ്നയുടെ തിരോധാനത്തിന് മതഭീകരവാദവുമായി ബന്ധമില്ലെന്നും ജസ്നയുടെ മരണത്തിന് തെളിവുകളില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് സിബിഐ.
ജെസ്നയുടെ പിതാവിനെയും സുഹൃത്തിനെയും പോലീസ് നടത്തിയ പോളിഗ്രാഫ് ടെസ്റ്റിന് (ലൈ ഡിറ്റക്റ്റർ ടെസ്റ്റ്) വിധേയമാക്കിയെങ്കിലും സംശയാസ്പദമായ തെളിവുകളൊന്നും ലഭിച്ചില്ല. കൂടാതെ, ജെസ്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി.
മറ്റ് സംസ്ഥാനങ്ങളിൽ പോലീസ് അന്വേഷണം നടത്തിയിട്ടും ഒരു തുമ്പും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.
ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് അന്വേഷണം തുടരുമെന്ന് സിബിഐ സ്ഥിരീകരിച്ചു.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ 2018 മാർച്ച് 22 ന് എരുമേലിയിലെ വീട്ടിൽ നിന്ന് മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ കാണാതാവുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്. പോലീസും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമും ക്രൈംബ്രാഞ്ചും വ്യാപകമായ അന്വേഷണങ്ങൾ നടത്തിയിട്ടും ഫലമുണ്ടായില്ല, ഒടുവിൽ കേസ് സിബിഐക്ക് കൈമാറി.