കാരന്തൂർ: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ സന്ദർശിച്ച് മർകസ് റൈഹാൻ വാലി ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ. വരുന്ന 12, 13, 14 തിയ്യതികളിലായി നടക്കുന്ന കാമ്പസ് ലൈഫ് ഫെസ്റ്റിവൽ ‘യൂഫോറിയ’യുടെ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ ഐ പി എം സന്ദർശിച്ചത്. പാലിയേറ്റിവ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ അന്വേഷിച്ച വിദ്യാർത്ഥികൾ അന്തേവാസികൾക്ക് മധുരം നൽകുകയും പദ്ധതികൾക്ക് പിന്തുണ നൽകുകയും ചെയ്തു. സന്ദർശനത്തിന് അധ്യാപകരായ മുഹമ്മദ് അഹ്‌സനി, സലാഹുദ്ദീൻ സഖാഫി, ഫാളിൽ നൂറാനി, ഷാജഹാൻ ഇംദാദി നേതൃത്വം നൽകി. രിഹ്ല-യാത്ര എന്ന പ്രമേയത്തിൽ നടക്കുന്ന കാമ്പസ് ലൈഫ് ഫെസ്റ്റിവലിൽ 150 ഇനങ്ങളിലായി 250 വിദ്യാർത്ഥികൾ മാറ്റുരക്കും.
More News
-
കേരള സ്കൂൾ കലോത്സവത്തിൽ നേട്ടം കൊയ്ത് മർകസ് സ്കൂളുകൾ
കോഴിക്കോട്: തിരുവനതപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേട്ടവുമായി മർകസ് സ്കൂളുകൾ. സംസ്ഥാന തലത്തിൽ പങ്കെടുത്ത മർകസ്... -
പ്രാർഥന വിശ്വാസിയുടെ കരുത്ത്: കാന്തപുരം
കോഴിക്കോട്: പ്രശ്നങ്ങളിലും പ്രയാസങ്ങളിലും അകപ്പെടുന്ന മനുഷ്യന് പ്രാർഥന നൽകുന്ന കരുത്ത് ഏറെ വലുതാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മർകസിലെ... -
ഡോ. മൻമോഹൻ സിംഗ്: മതേതര മൂല്യങ്ങൾക്ക് കരുത്തുപകർന്ന ഭരണാധിപൻ
കോഴിക്കോട്: മതേതര മൂല്യങ്ങൾക്ക് കരുത്തുപകർന്ന ഭരണാധിപനായിരുന്നു ഡോ. മൻമോഹൻ സിങ് എന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ...