എടത്വ: ‘വിശപ്പ് രഹിത എടത്വ ‘ എന്ന ആദ്യപദ്ധതിയുമായി ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രവർത്തനം ആരംഭിച്ചു.
എടത്വ കഫേ എയിറ്റ് ഹോട്ടലിൽ നടന്ന ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഡിസ്ട്രിക്ട് ഗവർണർ ഡോ.ബിനോ ഐ.കോശി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് തലവടി പ്രസിഡൻ്റ് തോമസ് തോമസ് കളങ്ങര അധ്യക്ഷത വഹിച്ചു. ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ എം.ജെ.എഫ് വെങ്കിടാചലം സത്യപ്രതിജ്ഞ ചടങ്ങിന് നേതൃത്വം നല്കി.ജി.ഇ.ടി കോർഡിനേറ്റർ എം.ജി വേണുഗോപാൽ, റീജിയൻ ചെയർമാൻ സാറാമ്മ ബേബൻ, സോൺ ചെയർമാൻ അഡ്വ.ഷിബു മണാല, ലയൺസ് ക്ലബ് തലവടി സെക്രട്ടറി ജയകുമാർ, ട്രഷറാർ സന്തോഷ് കുമാർ, പാസ്റ്റ് പ്രസിഡൻ്റ് സജുകുമാർ, ലയൺസ് ക്ലബ് ഓഫ് എടത്വ എലൈറ്റ് പ്രസിഡൻ്റ് തോമസ് ജോർജ്ജ് , സെക്രട്ടറി ഫിലിപ്പ് ജോർജ്ജ് ലയൺസ് ക്ലബ് ഓഫ് കടപ്ര പ്രസിഡൻ്റ് ഷിജാഹുദീൻ, നിരണം രാജൻ ,ലയൺസ് ക്ലബ് ഓഫ് കരീലകുളങ്ങര പ്രസിഡൻ്റ് നീതാ അനിൽ ബോസ് ,ട്രഷറർ ഉദയകുമാർ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് സുനിൽ സാഗർ, ഷുജാഹുദീൻ, കെ.ജയചന്ദ്രൻ, ആൻ്റണി മാത്യൂ എന്നിവരുടെ നേതൃത്വത്തിൽ ഗാനസന്ധ്യയും അരങ്ങേറി.
ബിൽബി മാത്യൂ കണ്ടത്തിൽ (പ്രസിഡൻ്റ്), ഡോ.ജോൺസൺ വി.ഇ ടിക്കുള (സെക്രട്ടറി), ജോർജ്ജുക്കുട്ടി തോമസ് (ട്രഷറാർ), ബിനോയി കളത്തൂർ (അഡ്മിനിസ്ട്രേറ്റർ) എന്നിവരടങ്ങിയ 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 20 അംഗങ്ങളും ഉൾപ്പെടുന്നതാണ് ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ.