അർബുദ രോഗിയായ അഭിനവിൻ്റെ ജീവൻ രക്ഷിക്കാൻ ജനുവരി 13ന് നാട് കൈ കോർക്കുന്നു; വാർഡ്തല യോഗങ്ങൾ തുടങ്ങി

എടത്വ: തലവടി പഞ്ചായത്ത് 13-ാം വാർഡിൽ കോടമ്പനാടി പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിലാഷിൻ്റെയും സനില കുമാരിയുടെയും മൂത്ത മകൻ അഭിനവ് (11) അർബുദ രോഗം ബാധിച്ച് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ ചികിത്സയിലാണ്.ജനുവരി 19ന് മജ്ജ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണ്.അതിന് മുന്നോടിയായി ഉളള പരിശോധനകൾ നടന്നു കൊണ്ടിരിക്കുന്നു.

ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും ഭീമമായ തുക ആവശ്യമാണ്.ഈ ചെലവുകൾ അന്നന്നുള്ള അന്നത്തിന് കൂലിവേല ചെയ്ത് ജീവിക്കുന്ന ഈ കുടുംബത്തിന് താങ്ങാൻ പറ്റുന്നതല്ല.

എടത്വ സെൻ്റ് അലോഷ്യസ് ഹൈസ്ക്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവിൻ്റെ ജീവൻ രക്ഷിക്കാൻ രാഷ്ട്രീയ- ജാതി- മത ചിന്തകൾക്കതീതമായി ഉള്ള ജീവകാരുണ്യ പ്രവർത്തകരുടെ ഒരു കൂട്ടായ്മ രൂപികരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ കൺവീനർമാരായും കുടുംബശ്രീ അംഗങ്ങൾ, പൊതുപ്രവർത്തകർ , സാമൂഹിക സംഘടന ഭാരവാഹികൾ എന്നിവർ അടങ്ങിയ ഉപസമിതികൾ രൂപികരിച്ചു. വിവിധ ദൈവാലയങ്ങളിലും സാമൂദായിക സംഘടനകളിലും യോഗങ്ങൾ ചേർന്ന് അഭിനവിന്റെ ചികിത്സയ്ക്കായി പണം സമാഹരിക്കുവാൻ തീരുമാനിച്ചു. ഇതിനോടകം സുമനസ്സുകളായ പലരും ആത്മാർത്ഥ സഹായ വാഗ്ദാനം ചെയ്തു തുടങ്ങി.

2024 ജനുവരി 13ന് രാവിലെ 8 മുതൽ ഭവനങ്ങൾ സന്ദർശിക്കുവാനാണ് സമിതി തീരുമാനിച്ചിരിക്കുന്നത്.

രമേശ് വി ദേവ് (ചെയർമാൻ), എൻ.പി.രാജൻ (ജനറൽ കൺവീനർ), പി.സി. അഭിലാഷ് (ട്രഷറാർ) എന്നിവർ അടങ്ങിയ 22 അംഗ സമിതി നേതൃത്വം കൊടുക്കുന്നു. കരുണയുടെ ഉറവ വറ്റാത്ത സുമനസ്സുകൾ മുന്നോട്ടു വന്നാൽ അഭിനവിൻ്റെ ചികിത്സക്ക് വേണ്ടി ഉള്ള തുക സമാഹരിക്കുവാൻ സാധിക്കുമെന്നുള്ള വിശ്വാസത്തിലാണ് സമിതി.

*അക്കൗണ്ട് നമ്പർ.*
അഭിനവ് ജനകീയ ചികിത്സ സംഘാടക സമിതി, ഇന്ത്യൻ ഓവർവീസ് ബാങ്ക്, നീരേറ്റുപുറം,
060901000014290
IOBA0000609.

Print Friendly, PDF & Email

Leave a Comment

More News