പാലക്കാട്: സംഘടന ക്യാമ്പയിന്റെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് ജനുവരി 20, 21 തിയതികളിൽ തൃശൂർ പെരുമ്പിലാവ് വെച്ച് സംഘടിപ്പിക്കുന്ന സംസ്ഥാന തല സ്പോർട്സ് മീറ്റിന്റെ ലോഗോ പ്രകാശനം അർജുന അവാർഡ് ജേതാവ് മുരളി ശ്രീശങ്കർ നിർവഹിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടിക്ക് ലോഗോ കൈമാറിയാണ് ശ്രീശങ്കർ പ്രകാശനം നിർവഹിച്ചത്. ജില്ല പ്രസിഡന്റ് കെ.എം സാബിർ അഹ്സൻ, വൈസ് പ്രസിഡന്റ് റഷാദ് പുതുനഗരം, ശ്രീശങ്കറിന്റെ അച്ഛനും പരിശീലകനുമായ മുരളി എന്നിവർ സംബന്ധിച്ചു.
More News
-
സിറാജുന്നീസയെ മറവിക്ക് വിട്ടുകൊടുക്കരുത് : ഫ്രറ്റേണിറ്റി മൂവ്മെന്റ്
പാലക്കാട് : സിറാജുന്നീസ കൊല്ലപ്പെട്ടതിന്റെ മുപ്പത്തിമൂന്നാം രക്തസാക്ഷി ദിനത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി അനുസ്മരണസംഗമം നടത്തി. ഇസ്ലാംഫോബിയക്കെതിരെ പ്രതിരോധം... -
ഫ്രറ്റേണിറ്റി സംഘടന കാമ്പയിൻ സംസ്ഥാനതല പ്രഖ്യാപനം
പാലക്കാട്: “അണയാത്ത നീതിബോധം; പ്രാതിനിധ്യത്തിൻ പോരാട്ടം” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന സംഘടന കാമ്പയിൻ്റെ സംസ്ഥാനതല പ്രഖ്യാപനം... -
അതിജീവന പോരാട്ടങ്ങൾ ചരിത്രം മാത്രമല്ല വർത്തമാനം കൂടിയാണ്: ഫ്രറ്റേണിറ്റി
പെരിന്തൽമണ്ണ : മലബാറിൻ്റെയും മലപ്പുറത്തിൻ്റെയും അതിജീവന പോരാട്ടങ്ങൾ ചരിത്രം മാത്രമല്ല വർത്തമാനം കൂടിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് അഭിപ്രായപ്പെട്ടു. കൊളോണിയൽ ശക്തികൾക്കും വംശീയ...