കാരന്തൂർ: ജാമിഅ മർകസ് വിദ്യാർത്ഥി യൂണിയൻ വാർഷിക കലാ മാമാങ്കം ‘ഖാഫ്’ ആറാം എഡിഷൻ ഇന്ന്(13.01.24) ആരംഭിക്കും. ‘മധ്യധാരയുടെ മാന്ത്രികത’ എന്ന പ്രമേയത്തിൽ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. 140 മത്സരയിനങ്ങളിലായി 2000ത്തോളം വിദ്യാർത്ഥികൾ മാറ്റുരക്കുന്ന പരിപാടിയോടനുബന്ധിച്ച് മിനി ഫിഖ്ഹ് എക്സ്പോ അടക്കം വ്യത്യസ്ത പ്രദർശനങ്ങളും പദ്ധതികളുമാണ് ക്യാമ്പസിൽ സജ്ജീകരിച്ചിട്ടുള്ളത്.
ഫെസ്റ്റിവലിന്റെ ഭാഗമായി ‘ഹൃദയവെളിച്ചം, മധ്യധാരയുടെ മാന്ത്രികത, വിശ്വാസിയുടെ നിശ്വാസങ്ങൾ, ചരിത്ര ഭൂമികളുടെ സ്പന്ദനങ്ങൾ, മുസ്‌ലിം രാഷ്ട്രീയ പ്രതിനിധാനങ്ങൾ, രാവിരുത്തം, മസ്‌ജിദുകൾ: മുസ്‌ലിം സാമൂഹ്യനിർമിതിയുടെ പണിപ്പുരകൾ, ഇസ്‌ലാമിന്റെ സഞ്ചാരവും സഞ്ചരിക്കുന്ന മുസ്‌ലിമും’ തുടങ്ങിയ വിവിധ സെഷനുകളിൽ സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് സ്വാലിഹ് ശിഹാബ്, സ്വാദിഖ് സഖാഫി പെരിന്താറ്റിരി,ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, ഡോ. അബ്ദുൽ ഗഫൂർ അസ്ഹരി പാറക്കടവ്, അബ്ദുൽ മജീദ് അരിയല്ലൂർ, മുസ്തഫ പി എറയ്ക്കൽ, ഫാളിൽ നൂറാനി അസ്സഖാഫി, എൻ. ബി സിദ്ദീഖ് ബുഖാരി, ഇല്യാസ് സഖാഫി കൂമണ്ണ വിഷയമവതരിപ്പിച്ചു.
ഇന്ന് രാവിലെ ഒമ്പതിന് മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഉദ്ഘാടന സംഗമത്തിൽ ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ പ്രാർത്ഥന നടത്തും. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുൽ ഹകീം അസ്ഹരി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, പി.സി അബ്ദുള്ള ഫൈസി പൊയിലൂർ, വി.ടി അഹ്‌മദ് കുട്ടി മുസ്‌ലിയാർ, മുഹ്‌യിദ്ദീൻ സഅദി കൊട്ടൂക്കര, മുഹമ്മദലി സഖാഫി വള്ളിയാട്, ഉമറലി സഖാഫി എടപ്പുലം, ബശീർ സഖാഫി കൈപ്പുറം, സൈനുദ്ദീൻ അഹ്സനി മലയമ്മ, അബ്ദുസത്താർ കാമിൽ സഖാഫി മൂന്നിയൂർ, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, നൗശാദ് സഖാഫി കൂരാറ, ശിഹാബുദ്ദീൻ സഖാഫി വാരണാക്കര, സുഹൈൽ അസ്ഹരി മുഴപ്പാലം സംബന്ധിക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം കാന്തപുരം ഉസ്താദ് തന്റെ സംവാദ അനുഭവങ്ങൾ അബ്ദുള്ള സഖാഫി മലയമ്മയുമായി പങ്കുവെക്കും.