ഫിലഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഫോർ മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ് (പമ്പ) യുടെ പുതുവത്സരാഘോഷം വർണ്ണാഭമായി.
പമ്പ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയില്‍ സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുത്തു. പമ്പ പ്രസിഡന്റ് സുമോദ് തോമസ് നെല്ലിക്കാല വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. സര്‍ജന്റ് ബ്ലെസന്‍ മാത്യു മുഖ്യാതിഥി ആയിരുന്നു. ആഘോഷക്കമ്മിറ്റി കോഓർഡിനേറ്റർ അലക്സ് തോമസ്, ബ്ലസന്‍ മാത്യുവിനെ സദസിനു പരിചയപ്പെടുത്തി. സെക്രട്ടറി തോമസ് പോൾ യോഗ നടപടികൾ നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ചെറിയാൻ നന്ദി പ്രകാശിപ്പിച്ചു.
സര്‍ജന്റ് ബ്ലെസന്‍ മാത്യു, റവ. ഫിലിപ്സ് മോടയിൽ, ഡോ. ഈപ്പൻ ഡാനിയേൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ സുരേഷ് നായർ, പമ്പ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സുധാ കർത്താ, എക്സ്റ്റൻ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് സുദീപ് നായർ, ജോൺ പണിക്കർ, മോഡി ജേക്കബ്, രാജൻ സാമുവേൽ, റോണി വർഗീസ്, ജോർജ് നടവയൽ എന്നിവർ ആശംസകളര്‍പ്പിച്ചു.
ഫൊക്കാന കൺവെൻഷൻ രജിസ്ട്രേഷനു വേണ്ടിയുള്ള പെന്‍സില്‍വാനിയ കിക്കോഫിനു മുന്നോടിയായി ഏർളി ബേർഡ് രെജിസ്ട്രേഷനും സംഘടിപ്പിക്കുകയുണ്ടായി. പരിപാടിയോടനുബന്ധിച്ചു നടന്ന ഗാനസന്ധ്യയിൽ ടിനു ജോൺസൺ, രാജു ജോൺ എന്നിവർ പങ്കെടുത്തു.