കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വൈകുന്നേരം നഗരത്തിൽ ഒന്നര കിലോമീറ്റർ റോഡ്ഷോ നടത്തി ബിജെപി പ്രവർത്തകരെ ആവേശത്തിലാക്കി.
2024-ലെ പൊതുതിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ കേരളത്തിലെ പ്രചാരണത്തിന്റെ മൃദുവായ തുടക്കമായി കണക്കാക്കപ്പെടുന്ന റോഡ്‌ഷോയിൽ പാർട്ടിയുടെ സംസ്ഥാന ഘടകം പ്രവർത്തകരെ വൻതോതിൽ അണിനിരത്തിയിരുന്നു.
കെ.പി.സി.സി ജംഗ്ഷനിൽ നിന്ന് എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് തുറന്ന വാഹനത്തിൽ യാത്ര ചെയ്ത മോദി, പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥാപിച്ച ഇരുമ്പ് ബാരിക്കേഡുകൾക്ക് പിന്നിൽ അണിനിരന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്തു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മാത്രമാണ് റോഡ്ഷോയിൽ പ്രധാനമന്ത്രിയെ അനുഗമിച്ച സംസ്ഥാനത്തെ ഏക നേതാവ്.
പുഷ്പവൃഷ്ടി നടത്തിയും ജയ് വിളിച്ചും ജനക്കൂട്ടം മോദിയെ വരവേറ്റു. മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതൽ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് വരെയുള്ള ഒന്നര കിലോമീറ്ററോളം ദൂരം ആയിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ നടന്നത്. തുറന്ന വാഹനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനോടൊപ്പം ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് സഞ്ചരിച്ചത്. റോഡ് ഷോയുടെ സമയം പ്രതീക്ഷിച്ചതിലും വൈകിയിട്ടും വലിയ ജനക്കൂട്ടം ആയിരുന്നു മോദിയെ വരവേൽക്കാൻ ആയി കൊച്ചിയിലെ വീടുകളിൽ ഉണ്ടായിരുന്നത്.
ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ പ്രധാനമന്ത്രി വൈകിട്ട് 7 മണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതോടെ രണ്ട് മണിക്കൂറോളം വൈകിയാണ് റോഡ്ഷോ ആരംഭിച്ചത്. തുടർന്ന് ഹെലികോപ്റ്ററിൽ നാവികസേനാ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട അദ്ദേഹം അവിടെ നിന്ന് രാത്രി 7.45ഓടെ കെപിസിസി ജംഗ്ഷനിലെത്തി റോഡ്ഷോ ആരംഭിക്കും.
വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, ചീഫ് സെക്രട്ടറി വി.വേണു, സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർവേഷ് സാഹിബ്, ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷ്, ജില്ലാ പോലീസ് മേധാവി (റൂറൽ) വൈഭവ് സക്‌സേന എന്നിവരും ചേര്‍ന്നാണ് സ്വീകരിച്ചത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഇവിടെയെത്തിയത്.
ബുധനാഴ്ച രാവിലെ പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുകയും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്യും. തുടർന്ന് 10 മണിയോടുകൂടി പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും ദർശനം നടത്തും. ഉച്ചയ്ക്കുശേഷം കൊച്ചിയിൽ ഔദ്യോഗിക പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കുന്നതാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് 12ന് വെല്ലിങ്ടൺ ഐലൻഡിൽ നടക്കുന്ന കൊച്ചിൻ ഷിപ്പിയാർഡിന്റെ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രവും ഡ്രൈ ഡോക്കും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈപ്പിൻ പുതുവൈപ്പിൽ നടക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എൽപിജി ഇറക്കുമതി ടെർമിനലിന്റെ ഉദ്ഘാടനവും മോദി നിർവഹിക്കുന്നതാണ്.