എടത്വ: അർബുദ രോഗം ബാധിച്ച് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ കഴിയുന്ന തലവടി ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ കോടമ്പനാടി പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിലാഷിൻ്റെയും സനിലകുമാരിയുടെയും മൂത്ത മകൻ അഭിനവിനുള്ള (11) ചികിത്സയ്ക്ക് അഭിനവ് ചികിത്സ സഹായ സംഘാടക സമിതി സമാഹരിച്ച തുക കൈമാറി.
ചടങ്ങിൽ സമിതി ചെയർമാൻ രമേശ് ബി.ദേവ് അധ്യക്ഷത വഹിച്ചു. ഡോ. ജോൺസൺ വി.ഇടിക്കുള സ്വാഗതം ആശംസിച്ചു. ജനറൽ കൺവീനർ എൻ.പി.രാജൻ ആമുഖ പ്രഭാഷണം നടത്തി.ട്രഷറാർ പി.സി.അഭിലാഷ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
എടത്വ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്റ്റാർലി ജോസഫ്, അംഗം ബിജു ജോർജ്, സമിതി വൈസ് ചെയർപേഴ്സൺ അനിത ഷാജി,പബ്ലിസിറ്റി കോർഡിറ്റേറർമാരായ ബിനോയി ജോസഫ്, മനോജ് മണക്കളം,എം.എസ് സുനിൽ, പി. എസ് സിന്ദു, വാർഡ് സമിതി ജോ.കൺവീനർ ജിനോ മണക്കളം, ജെഫ്രി കാട്ടാംപ്പള്ളി,ഷിബു പരുത്തിപ്പള്ളിൽ, പൊന്നപ്പൻ, രാധാമണി സാബു, ടി.എസ് സനൽകുമാർ എന്നിവർ സംബന്ധിച്ചു.
അഭിനവ് ചികിത്സ സഹായ സംഘാടക സമിതിയുടെ അക്കൗണ്ടിലെത്തിയ തുകയിൽ 11,17,769.66 രൂപ അഭിനവിന്റെ അമ്മ സനലകുമാരിയുടെ പേരിൽ നല്കി.