ഹൂസ്റ്റൺ : ആഗോള സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി സ്ഥാനാരോഹണം ചെയ്ത അഭിവന്ദ്യ റാഫേല്‍ തട്ടില്‍ പിതാവിനൂ പുതിയ സ്ഥാനലബ്ധിയില്‍ ഇന്റർനാഷണൽ പ്രയർ ലൈൻ അനുമോദനങ്ങളും, ആശംസകളും അര്‍പ്പിച്ചു.തട്ടിൽ പിതാവ് ആദ്ധ്യാത്മിക ചൈതന്യം ഉൾക്കൊണ്ട് സഭയേയും സമൂഹത്തേയും പ്രകാശിപ്പിച്ചു വഴി നടത്തുന്ന ഒരു ഇടയശ്രേഷ്ഠൻ ആണ്. ഐപിഎല്ലിനെ സ്നേഹിക്കുകയും ആദരിക്കുകയും സഭകളുടെ ഐക്യത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന തട്ടിൽ പിതാവ് ഐപിഎൽ സംഘടിപ്പിച്ച പ്രാർത്ഥന സമ്മേളനത്തിൽ 2023മാർച്ച് 21 മുഖ്യ പ്രഭാഷണം നടത്തിയിരുന്നു. അഭിവന്ദ്യ തട്ടില്‍ പിതാവിൻറെ പുതിയ ലബ്ധിയിൽ ഇൻറർനാഷണൽ പ്രയർ പ്രാർത്ഥനാ മംഗളങ്ങൾ ആശംസിക്കുന്നതായി പ്രോഗ്രാം കോർഡിനേറ്റർ സി വി സാമുവേൽ ആമുഖ പ്രസംഗത്തിൽ പറഞ്ഞു.സിറോ മലബാർ സഭയുടെ നാലാമതു മേജർ ആർച്ച്ബിഷപ്പും മാർ ആലഞ്ചേരിക്കു ശേഷം സഭാ സിനഡ് തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ മേജർ ആർച്ച് ബഷപ്പുമാണ് 67കാരനായ മാർ റാഫേൽ തട്ടിൽ.അപ്പസ്തോലിക സഭയുടെ ശുശ്രൂഷ കാലഘട്ടത്തിന്റെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് ദൈവോന്മുഖതയിലും മനുഷ്യബന്ധത്തിലും ദിശാബോധത്തിലും സഭയെ നയിക്കുന്നതിന്ആവശ്യമായ ദൈവീക ക്രപകൾ ലഭിക്കട്ടെ എന്നും സി വി എസ് ആശംസിച്ചു
ജനുവരി 16നു ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച ഇന്റർനാഷണൽ പ്രയർ ലൈനിന്റെ 505 മത് സമ്മേളനത്തിൽ പ്രോഗ്രാം കോർഡിനേറ്റർ ഇതു സംഭന്ധിച്ചുള്ള ആശംസാപ്രമേയം വായികുകയും എല്ലാവരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയുകയും ചെയ്തു.ഡിട്രോയിറ്റിൽ നിന്നും സാറാമ്മ വര്‍ഗീസിന്റെ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ഡെയ്സി തോമസ് നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. ഹൂസ്റ്റണിൽ നിന്നുള്ള വത്സ മാത്യു മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്കി
ഡിട്രോയിറ്റ് മാർത്തോമാ ചർച് വികാരി റവ സന്തോഷ് വര്‍ഗീസ് സംഘീർത്തനം 19 അധ്യായത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തി.
പ്രക്രതിയിലൂടെ,ന്യായപ്രമാണത്തിലൂടെ,നമ്മിലൂടെ ദൈവ മഹത്വം വെളിപ്പെടുത്തിയ അതി മനോഹര ഗാനമാണ് ഈ സംഗീർത്തനങ്ങളിലൂടെ നമ്മുക്ക് ദർശിക്കുവാൻ കഴിയുന്നതെന്നു അച്ചൻ വിശദീകരിച്ചു
.ഐ പി എൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ നിരവധി പേര് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോര്‍ഡിനേറ്റര്‍ ടി.എ. മാത്യു പറഞ്ഞു.തുടർന്ന് നന്ദി രേഖപ്പെടുത്തി .സന്തോഷ് വർഗീസ് അച്ചന്റെ പ്രാർഥനക്കും അശീ ർവാദത്തിനും ശേഷം സമ്മേളനം സമാപിച്ചു. ഷിബു ജോർജ് ടെക്നിക്കൽ കോർഡിനേറ്ററായിരുന്നു.