അയോദ്ധ്യാ നഗരം ഗുജറാത്തിന്റെ 5 കോടി ദീപങ്ങൾ കൊണ്ട് പ്രകാശിപ്പിക്കും

അഹമ്മദാബാദ്: ജനുവരി 22ന് അയോദ്ധ്യയിൽ നടക്കുന്ന പ്രാൺ പ്രതിഷ്ഠാ മഹോത്സവത്തിന്റെ ആഘോഷത്തിലാണ് ഗുജറാത്ത് ഉൾപ്പെടെ രാജ്യം മുഴുവൻ. രാജ്യത്തെ ഓരോ രാമഭക്തരും ഈ ശുഭമുഹൂർത്തത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രാൺ പ്രതിഷ്ഠാ മഹോത്സവം ഗുജറാത്തിലെ കുംഭാരന്മാര്‍ക്ക് പ്രയോജനകരമായി. ഗുജറാത്തിലെ നൂറുകണക്കിന് കുംഭാരന്‍ കുടുംബങ്ങള്‍ക്ക് അഞ്ച് കോടി വിളക്കുകൾ നിർമ്മിക്കാനുള്ള ഓർഡറാണ് ലഭിച്ചത്. ഗുജറാത്തിലെ ഈ 5 കോടി വിളക്കുകൾ കൊണ്ട് ഭഗവാൻ ശ്രീരാമന്റെ നഗരം തിളങ്ങും.

ക്ഷേത്രങ്ങളും മതസ്ഥാപനങ്ങളും വ്യാപാരികളും പ്രാൺ പ്രതിഷ്ഠാ മഹോത്സവത്തിനായി ലക്ഷക്കണക്കിന് രൂപയുടെ വിളക്കുകൾക്കായി ഓർഡർ നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് ദീപാവലി ദിനത്തിൽ വിളക്കുകൾക്ക് ആവശ്യക്കാരേറെയാണ്. എന്നാൽ, അയോദ്ധ്യയിലെ പ്രാൺ പ്രതിഷ്ഠാ മഹോത്സവം കാരണം വൻതോതിലുള്ള ഓർഡറുകളാണ് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അഹമ്മദാബാദ്, സൂറത്ത്, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് ഗുജറാത്തിലെ കുംഭാരന്‍ കുടുംബങ്ങള്‍ക്ക് വിളക്കുകൾക്കായി പരമാവധി ഓർഡറുകൾ ലഭിച്ചത്. വിളക്കുകൾക്കൊപ്പം കളിമൺ തകിടുകൾ, രംഗോലി, ആരതിക്കുള്ള പ്ലേറ്റുകൾ എന്നിവയ്ക്കും ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ കളിമണ്ണിൽ നിർമ്മിച്ച രാം ദർബാറിന് നിരവധി ഓർഡറുകൾ ലഭിച്ചതായി വാർത്തകളുണ്ട്.

കുംഭാരന്‍ കുടുംബങ്ങൾക്ക് 5 കോടിയിലധികം വിളക്കുകൾക്കുള്ള ഓർഡർ ലഭിച്ചതോടെ ഒരു കോടിയിലധികം രൂപയുടെ സാമ്പത്തിക നേട്ടം ലഭിക്കുകയും അവരുടെ കുടുംബങ്ങൾ ജനുവരി 22 ന് രണ്ടാം ദീപാവലി ആഘോഷിക്കുകയും ചെയ്യും. ജനുവരി 22 ന് ക്ഷേത്രങ്ങളിലും മതസ്ഥാപനങ്ങളിലും ദീപങ്ങൾ തെളിയിച്ച് ദീപാവലിക്ക് സമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News