ചിങ്ങം : അഹന്ത കാരണം നിങ്ങളുടെ യഥാർഥമായ മനോവികാരം പുറത്തുകാണിക്കാതിരിക്കരുത്. നിങ്ങളുടെ കാര്യങ്ങളിൽ മുഴുകണം. പക്ഷേ നിങ്ങളുടെ അഹന്ത മാറ്റിയിട്ടുവേണമെന്ന് മാത്രം.
കന്നി : അറിയപ്പെടാത്ത ഒരു വ്യക്തിയെക്കുറിച്ചുള്ള ഭയം നിങ്ങളുടെ മനസിൽ പതുങ്ങിയിരിക്കും. വിദേശത്തുള്ള സുഹൃത്തിനോടൊപ്പം അധിക സമയം നിങ്ങൾ ചെലവഴിക്കും. സൂക്ഷിക്കണം.
തുലാം : ഈ ലോകത്തിൽ നിങ്ങളുടെ യോഗ്യതയും കഴിവും പ്രദർശിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. ഇന്ന് നിങ്ങൾ പുതിയ വസ്ത്രങ്ങൾ വാങ്ങും. പ്രധാനമയും അടുപ്പമുള്ളവരുടെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം. ഈ ദിവസം സ്വപ്നലോകത്ത് ചെലവഴിക്കും.
വൃശ്ചികം : എല്ലാ സാധ്യതകളിലും ഇന്ന് നിങ്ങളുടെ മാനസികാവസ്ഥ അങ്ങേയറ്റം ഭയങ്കരമായിരിക്കും. മനസിനെ നിയന്ത്രിക്കുക. എല്ലാത്തരം അപകടങ്ങളിൽ നിന്നും സംഘട്ടനങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുക. വൈകുന്നേരം നിങ്ങൾ വിശ്രമിക്കും.
ധനു : ഗ്രഹനിലകളുടെ സങ്കീർണതകളിൽ നിന്ന് നിങ്ങളുടെ നക്ഷത്രങ്ങളെല്ലാം തന്നെ ഇതുവരെ പൂർണമായി പുറത്തുവന്നിട്ടില്ല. തത്ഫലമായി, വളരെയധികം അസ്വാസ്ഥ്യമോ മാനസികപ്രശ്നമോ ഉള്ളതായി തോന്നിയേക്കാം. അതിനാൽ നിങ്ങളുടെ പ്രവർത്തന മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞേക്കില്ല. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ചില അസുഖങ്ങൾ ഉണ്ടായേക്കാം. ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ വേണം. കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങൾ അനുഭവിച്ച മാനസികസമ്മർദം കാരണം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.
മകരം : ഇന്ന് നിങ്ങൾ മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കില്ല. ചുറ്റുപാട് അസ്ഥിരമായ ഒരു കുടുംബാന്തരീക്ഷത്തെയാണ് ഓർമ്മപ്പെടുത്തുക. ഊർജവും ജീവിതാസക്തിയും ഇല്ലെന്ന തോന്നലുണ്ടായേക്കാം. പ്രിയപ്പെട്ടവരുമായി ചേർന്നുനിൽക്കാൻ ഇടയുണ്ട്. അത് ഒരു സൗഹൃദാന്തരീക്ഷം സൃഷ്ടിക്കും. നെഞ്ചുവേദന നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. നിങ്ങൾ ഇന്ന് നന്നായി ഉറങ്ങും. അപമാനം വരുത്തിവച്ചേക്കാവുന്ന സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കണം.
കുംഭം : മാനസിക സംഘർഷത്തിന് ഇന്ന് താത്കാലികമായ ആശ്വാസം ലഭിച്ചേക്കും. നല്ല ഉന്മേഷം തോന്നിയേക്കാം. ഇന്നത്തെ ദിവസം നിങ്ങൾ സന്തോഷകരമായി ചെലവഴിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒരു ഒത്തുചേരലിനും സാധ്യത. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ആസൂത്രണം ചെയ്തേക്കും. ചെറുയാത്രകൾ നടത്താനും സാധ്യത.
മീനം : സംഭാഷണങ്ങളിൽ കർശനമായ നിയന്ത്രണം കൈക്കൊള്ളണം. അതിൽ പരാജയപ്പെട്ടാൽ സാഹചര്യങ്ങള്‍ നിങ്ങൾക്ക് പ്രതികൂലാത്മകമാവും. ചെലവുകളിലും നിയന്ത്രണമേർപ്പെടുത്തേണ്ടത് ആവശ്യമാണ്. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. നിങ്ങൾക്കിന്ന് ക്ഷീണം തോന്നിയേക്കാം. ബന്ധുക്കളുമായുള്ള ചില അനാവശ്യമായ ഇടപെടലുകള്‍ നിങ്ങള്‍ക്കിടയില്‍ ഒരു പ്രതികൂലാന്തരീക്ഷം സൃഷ്ടിക്കും. അമിതമായി ഭക്ഷണം കഴിക്കരുത്.
മേടം : ശുഭചിന്തകളുടെ ഊർജം പ്രവഹിക്കുന്ന ദിവസമാണിന്ന്. ജോലിയില്‍ തികഞ്ഞ ഉത്സാഹം കാണിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷപൂർവം സമയം ചെലവഴിക്കും. പൊതുസത്കാരങ്ങളിലും കൂടിച്ചേരലുകളിലും പങ്കുകൊള്ളാനുള്ള സാധ്യത കാണുന്നു. ഈ അവസരങ്ങൾ അങ്ങേയറ്റം പ്രയോജനപ്പെടുത്തുകയും പരിപൂർണമായി ആസ്വദിക്കുകയും ചെയ്യണം. അമ്മയുടെ പക്കൽനിന്നും ചില ശുഭവാർത്തകള്‍ നിങ്ങളെ തേടിയെത്തും.
ഇടവം : നിങ്ങളിന്ന് സൂക്ഷിച്ച്, നിയന്ത്രണത്തോടെയിരിക്കണം. ഇന്ന് മുഴുവന്‍ നിങ്ങൾക്ക് പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. എന്നാൽ അവയെല്ലാം പൂർണമായും ഒഴിവാക്കാവുന്നതാണ് എന്നുള്ളകാര്യം ആശ്വാസകരമാണ്. അതുകൊണ്ട് കണ്ണും കാതും തുറന്നുവച്ച് ശ്രദ്ധയോടെ പ്രവര്‍ത്തിക്കേണ്ടതാണ്. ആരോഗ്യ കാര്യത്തിലും നിങ്ങൾക്കിന്ന് ശ്രദ്ധവേണം. നിങ്ങളെ അലട്ടുന്ന അസുഖം ഒരു പൂർണമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം.
മിഥുനം : ചെയ്യുന്ന ഏത് കാര്യത്തിലും പൂർണത ആഗ്രഹിക്കുകയും ഈ തത്ത്വശാസ്ത്രം ജീവിതത്തിലെ എല്ലാകാര്യത്തിലും പകർത്താൻ ശ്രമിക്കുകയും ചെയ്യും. നിങ്ങളുടെ അധ്വാനത്തെ മുന്നോട്ടും ശരിയായ ദിശയിലും നയിക്കുന്നതിനായി ഊർജവും ശ്രദ്ധയും ഉറപ്പുവരുത്തും.കര്‍ക്കടകം : പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും അതുകാരണം തിരക്കിലാവുകയും ചെയ്യും. അമിത ജോലികാരണം നിങ്ങൾ ക്ഷീണിതനാകും. അത് നിങ്ങൾക്ക് ഒരുപാട് മാനസികപ്രയാസവും സമ്മർദവും ഉണ്ടാക്കും.