തൃശൂര്‍: ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്കൂളിലെ 11-ാം ക്ലാസ് വിദ്യാർഥി വിഷ്ണുറാം നമ്പീശന് എന്നെന്നും ഓര്‍മ്മിക്കാനും കാത്തുസൂക്ഷിക്കാനുമൊരു അപൂര്‍വ്വ നിമിഷമാണ് വീണു കിട്ടിയത്. ബുധനാഴ്ച തൃപ്രയാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സെൽഫി എടുക്കാനുള്ള അപൂർവ അവസരമാണ് പതിനേഴുകാരന് ലഭിച്ചത്.
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം ഹോട്ടൽ നടത്തുന്ന രാജു നമ്പീശന്റെ മകൻ വിഷ്ണു റാം ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാൻ കാത്തുനിൽക്കുകയായിരുന്നു.
“സർ, ഒരു സെൽഫി പ്ലീസ്,” തന്റെ ആവേശം നിയന്ത്രിക്കാനാകാതെ വിഷ്ണു റാം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. തിരിഞ്ഞ് അവനെ നോക്കി പുഞ്ചിരിച്ച പ്രധാനമന്ത്രി വിശ്രമസ്ഥലത്തേക്ക് പോയി. അവരെ അമ്പരപ്പിച്ചുകൊണ്ട്, മോദി വസ്ത്രം മാറി, വിഷ്ണുവിന്റെ അടുത്തേക്ക് നടന്നുവന്ന് ചോദിച്ചു. “എന്തുവേണം.” “ഒരു സെൽഫി, സാർ,” വിഷ്ണു റാം പറഞ്ഞു.
മോദി അവനെ മുറുകെ പിടിച്ച് പറഞ്ഞു: “അതിൽ ക്ലിക്ക് ചെയ്യുക”. തുടർന്ന് പ്രധാനമന്ത്രി കുട്ടിയെ ആശീർവദിക്കുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും അവർക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു.
“നമോ സൈറ്റിൽ നിന്ന് നിങ്ങൾക്ക് ഈ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാം,” പ്രധാനമന്ത്രി അവരോട് പറഞ്ഞു.