ചിങ്ങം: ഇന്ന് വളരെ വികാരഭരിതനും ദുഖിതനുമായിരിക്കും(Horoscope Predictions today). യഥാർത്ഥ വികാരങ്ങൾ പ്രകടമാക്കുന്നതിനെ അഹന്ത തടയും. ഇത് മനസ്സിൽവച്ച് വേണം പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താൻ. പ്രണയത്തിനും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇന്നത്തെ ദിവസം നല്ലതാണ്.
കന്നി: മുൻപ് ചെയ്ത നല്ല പ്രവര്‍ത്തികളുടെ ഫലമെല്ലാം ഇന്ന് ലഭിക്കും. മറ്റുള്ളവരുടെ ആജ്ഞകൾ പാലിക്കുന്നതിന് പകരം കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കുവാൻ ശ്രമിക്കും. ഓടിനടന്ന് ബുദ്ധിമുട്ടാതെ സ്വസ്ഥമായിരിക്കുക.
തുലാം: സൗന്ദര്യത്തെയും ആകാരഭംഗിയേയും കുറിച്ച് ഇന്ന് വളരെ ബോധവാനാകും, ഇവ വർദ്ധിപ്പിക്കുന്നതിനായി ബ്യൂട്ടി പാർലറിൽ പോവുകയോ വിലയേറിയ സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങുകയോ ചെയ്യും. ആകാരഭംഗിയും വ്യക്തിത്വവും വർദ്ധിപ്പിക്കുന്നതിനായി ഉല്ലാസപൂർവം വസ്ത്രങ്ങൾ വാങ്ങാൻ പോകും.
വൃശ്ചികം: സുഖകരവും സന്തുഷ്ടവുമായ ദിവസമാണ് വൃശ്ചികരാശിക്കാരെ ഇന്ന് കാത്തിരിക്കുന്നത്. ഇന്ന് ഏറെ ഉന്മേഷവാനായിരിക്കുന്ന നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം കുറേ സമയം ആഹ്ളാദപൂര്‍വം ചെലവഴിക്കാന്‍ അവസരമുണ്ടാകും. മാതൃഭവനത്തില്‍ നിന്നുള്ള നല്ല വാര്‍ത്തകള്‍ കൂടുതല്‍ സന്തോഷിപ്പിക്കും. ജോലിസ്ഥലത്ത് സഹകരണവും പിന്തുണയും നല്കുന്ന ജീവനക്കാര്‍ സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കും. അപൂര്‍ണമായ ജോലികള്‍ ഇന്ന് പൂര്‍ത്തീകരിച്ചേക്കും. സാമ്പത്തിക നേട്ടത്തിനും സാദ്ധ്യത കാണുന്നു.
ധനു: ഓർക്കുക! ആംഗ്യങ്ങൾ എപ്പോഴും വാക്കുകളെക്കാളധികം സംസാരിക്കും. ശ്രദ്ധ വേണ്ടുന്ന ജോലി പൂർത്തിയാക്കും. തർക്കങ്ങളെ മേശയ്ക്ക് ചുറ്റുമിരുന്ന് യുക്തിപരമായി ചർച്ച ചെയ്ത് തീർക്കുന്നതിൽ വിജയിക്കും.
മകരം: ഇന്ന് ഒരു ശുഭദിനമായിരിക്കും. ഇന്ന് മുഴുവനും മാനസികമായും ശാരീരികമായും ഉത്സാഹത്തോടെയിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ കുടുംബാംഗങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന ചില അഭികാമ്യമല്ലാത്ത സംഭവങ്ങൾ ഇന്ന് അസ്വസ്ഥരാക്കും. അതിനാൽ ഉറക്കമില്ലായ്മ ബുദ്ധിമുട്ടിച്ചേക്കാം. സാമ്പത്തിക നഷ്ടമുണ്ടായേക്കാം. അതുപോലെ പ്രശസ്തിയെ വ്രണപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.
കുംഭം: നിഷേധാത്മക ചിന്തകൾ ഇപ്പോൾ ഭൂരിഭാഗവും മാറിയിട്ടുണ്ടാകും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ആസ്വദിച്ച ഏറ്റവും മികച്ച ദിവസമായിരിക്കും ഇന്ന്. സന്തോഷവും, എളിമയും ഉണ്ടാകും. അതുപോലെ പുറത്തുപോകാനും സാമൂഹികമായി കൂടിച്ചേരലുകൾ നടത്താനും ആഗ്രഹം ഉണ്ടാകും. ഊർജ്ജം, ഭാഗ്യ നക്ഷത്രങ്ങൾ എന്നിവ ഒരു യാത്ര ആസൂത്രണം ചെയ്യാനോ അല്ലെങ്കിൽ ഒരു ഹ്രസ്വകുടുംബയാത്ര നടത്താനോ പ്രചോദിപ്പിക്കും.
മീനം: വളരെയധികം പണം ചെലവഴിക്കുന്ന ശീലം ഒഴിവാക്കണം. അതുപോലെ ആരെയും വേദനിപ്പിക്കാതിരിക്കാൻ സംസാരത്തിലും ഉത്സാഹത്തിമർപ്പിലും കുറച്ച് ആത്മപരിശോധനകൾ നടത്തേണ്ടതുണ്ട്. എന്നാൽ പണത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. മാനസികവും ശാരീരികവുമായ അസുഖങ്ങൾ ഇന്നത്തെ ദിവസം മുഴുവൻ മിതമായ വിധത്തിൽ തുടരും. നെഗറ്റീവ് ചിന്തകൾ കീഴടക്കാൻ അനുവദിക്കരുത്.
മേടം: ചില തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ടായിരിക്കും. എങ്കിലും ഉറപ്പുനൽകിയ കാര്യത്തിൽ നിശ്ചയദാർഢ്യത്തോടുകൂടി നിൽക്കാൻ കഴിയും. വൈകാരികമായ കാര്യങ്ങൾ ഉലയ്ക്കുമെങ്കിലും ഒരിക്കൽ തീരുമാനിച്ച കാര്യങ്ങളിൽ ഉറച്ച് നിൽക്കും. നെഞ്ച് പൊട്ടുന്ന വേദന മറികടക്കാൻ പഠിക്കും.
ഇടവം: പാദസംരക്ഷണത്തിന് ശ്രമിക്കും. പ്രേമഭാജനത്തിനോടൊപ്പം ഒരു ഉല്ലാസയാത്രയോ അല്ലെങ്കിൽ സ്പായിൽ പോയി ഒരു ദിവസത്തെ ധാരാളിത്തം നിറഞ്ഞ രൂപമാറ്റം വരുത്തലോ നടത്തും. രണ്ടിൽ ഏതായാലും അത് കീശ കാലിയാക്കും.
മിഥുനം: വികാരവും യുക്തിയും തുല്യമായി കൊണ്ടുപോകാൻ വളരെ കഠിനമായി ശ്രമിക്കും. ഇതിൽ ലോകത്തിനുമുന്നിൽ വിജയിച്ചാൽ, സുഹൃത്തുക്കൾക്കിടയിൽ വിവേകമുള്ള ആളായിരിക്കും. പ്രേമഭാജനവുമൊത്ത് വളരെ നല്ല സമയം ഇന്നുണ്ടാകും. ബാഹ്യരൂപത്തിൽ വളരെ ശ്രദ്ധാലുവായിരിക്കും.
കര്‍ക്കടകം: മാറുന്ന മാനസികാവസ്ഥയ്ക്ക് അനുസരിച്ച് ഇന്നത്തെ ദിവസം അത്യന്തം പ്രത്യേകതയുള്ളതാണ്. അധികമായി വികാരപരവും അപ്രായോഗികവുമാകാതിരിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ സങ്കീർണമായ അവസ്ഥയിൽപ്പെടും. ഭക്ഷണശീലത്തെയും ആരോഗ്യത്തെയും കുറിച്ച് വളരെ ശ്രദ്ധ വേണ്ട സമയമാണിത്. മനപ്പൂർവ്വം ഒരു വ്യത്യാസം ഉണ്ടാക്കുക.