അയോദ്ധ്യ – പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് മന്ത്രയുടെ ത്രിദിന കർമ പരിപാടികൾക്ക് ഗംഭീര തുടക്കം

രാമജന്മഭൂമി അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി മന്ത്ര സംഘടിപ്പിക്കുന്ന ത്രിദിന പരിപാടിയുടെ ഒന്നാം ദിനം ഹൈന്ദവ പൈതൃക സാംസ്കാരിക രംഗത്തെ പ്രമുഖ ശബ്ദം ശ്രീ ശങ്കു ടി ദാസിന്റെ ശ്രീ രാമ ജന്മഭൂമി – ഒരു നിയമ വീക്ഷണം – സെമിനാറിനാൽ ശ്രദ്ധേയമായി.

ശ്രീരാമൻ ധർമ്മ സങ്കൽപ്പത്തിന്റെ മനുഷ്യ രൂപം ആണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട വിവാദങ്ങളെ പറ്റി, സുപ്രീം കോടതി വിധിയിലെ പ്രസക്തമായ ഭാഗങ്ങളെ പറ്റി, പള്ളി നിർമ്മിക്കും മുൻപ് അവിടെ നിലനിന്നിരുന്ന പുരാതന ക്ഷേത്രത്തെ പറ്റി, അതുമായി ബന്ധപ്പെട്ട ചരിത്ര രേഖകളെയും തെളിവുകളെയും പറ്റിയെല്ലാം ശ്രീ ശങ്കു വിശദീകരിച്ചു. ശ്രീമതി മിനി നായർ എം സി ആയിരുന്നു. മന്ത്രയുടെ ത്രിദിന കർമ പരിപാടികളെക്കുറിച്ച് പ്രസിഡന്റ്‌ ശ്രീ ശ്യാം ശങ്കർ വിശദീകരിച്ചു.

മന്ത്രയുടെ ത്രിദിന കർമ പരിപാടികളിൽ രണ്ടാം ദിനം ശനിയാഴ്ച രാമ ജന്മ ഭൂമി പ്രസ്ഥാനവും സാമൂഹിക മാറ്റവും എന്ന വിഷയത്തിൽ ശ്രീ സി സി സെൽവൻ സംസാരിക്കും. തുടർന്ന് ശ്രീ മുരുഗദാസിന്റെ നേതൃത്വത്തിൽ രാമ ഭജന ഉണ്ടായിരിക്കും. ജനുവരി 21 ഞായറാഴ്ച രാമ ക്ഷേത്രം പ്രത്യേക മന്ത്ര ധ്വനി പതിപ്പ് പ്രകാശനം ചെയ്യും.

അയോദ്ധ്യ പ്രസ്ഥാനത്തിന്റെ നിയമ വീക്ഷണം ഉൾപ്പടെയുള്ള നാൾ വഴികളെക്കുറിച്ച് ലളിതമായി പ്രതി പാദിച്ച ശ്രീ ശങ്കു ടി ദാസിനും, പങ്കെടുത്ത മന്ത്ര കുടുംബ അംഗങ്ങൾക്കും സെക്രട്ടറി ശ്രീ ഷിബു ദിവാകരൻ നന്ദി അറിയിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News