അബുദാബി: ലോകത്തിലെ ഏറ്റവും സമ്പന്നരായ അബുദാബിയിലെ അൽ നഹ്യാൻ രാജകുടുംബത്തിന് സ്വന്തമായി 4,000 കോടി രൂപയുടെ പ്രസിഡൻഷ്യൽ കൊട്ടാരം (മൂന്ന് പെന്റഗണുകൾക്ക് തുല്യം), എട്ട് സ്വകാര്യ ജെറ്റുകൾ, 700 വാഹനങ്ങള്‍, ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമസ്ഥത എന്നിവയുണ്ട്.
മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും സംയുക്ത സമ്പത്തിനെ മറികടക്കുന്ന ആസ്തിയാണ് നഹ്യാന്‍ രാജകുടുംബത്തിനുള്ളത്.
MBZ എന്നറിയപ്പെടുന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് കുടുംബത്തെ നയിക്കുന്നത്. അദ്ദേഹത്തിന് 18 സഹോദരന്മാരും 11 സഹോദരിമാരും ഒമ്പത് മക്കളും 18 പേരക്കുട്ടികളുമുണ്ട്.
94 ഏക്കർ വിസ്തൃതിയിലുള്ള അബുദാബിയിലെ കസർ അൽ-വതൻ പ്രസിഡൻഷ്യൽ പാലസിലാണ് അവര്‍ താമസിക്കുന്നത്. ഈ കൊട്ടാരത്തില്‍ 350,000 ക്രിസ്റ്റൽ ചാൻഡിലിയറുണ്ട്. ഇതിന്റെ കിഴക്കു ഭാഗത്ത് “വിജ്ഞാന ഭവനവും” (House of Knowledge) പടിഞ്ഞാറ് ഭാഗത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കും യോഗങ്ങൾക്കും ഉപയോഗിക്കുന്ന ഹാളുകൾ ഉണ്ട്.
2019-ൽ, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും കൊട്ടാരം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നു.
അബുദാബി എമിറേറ്റ് ഭരിക്കുന്ന അൽ നഹ്യാൻ രാജകുടുംബത്തിന് 305 ബില്യൺ ഡോളർ (25,38,667 കോടി രൂപ) ആസ്തിയുണ്ട്, 2023 ൽ വാൾമാർട്ട് ഇങ്കിന്റെ അവകാശികളുടെ ആസ്തിയായ 232.2 ബില്യൺ മറികടന്ന് ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബമായി അവര്‍ മാറി.
സ്‌പേസ് എക്‌സിലും റിഹാനയുടെ ഫെന്റിയിലും ഈ കുടുംബത്തിന് ഓഹരിയുണ്ട്. കൂടാതെ, ലോകത്തെ എണ്ണ ശേഖരത്തിന്റെ ഏകദേശം 6 ശതമാനവും ഈ കുടുംബത്തിന് ഉണ്ട്.
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെപ്പോലും മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ മെഗായാച്ചുകളിൽ ചിലത് ലോകത്തിലെ ഏറ്റവും സമ്പന്നമായ ഈ കുടുംബത്തിന് സ്വന്തമാണ്.
പ്രസിഡന്റിന്റെ ഇളയ സഹോദരൻ ഷെയ്ഖ് ഹമദ് ബിൻ ഹംദാൻ അൽ നഹ്യാന് അഞ്ച് ബുഗാട്ടി വെയ്‌റോൺ, ലംബോർഗിനി റെവെന്റൺ, മെഴ്‌സിഡസ് ബെൻസ് CLK GTR, ഒരു ഫെരാരി 599XX, ഒരു മക്‌ലാരൻ MC12 എന്നിവയ്‌ക്കൊപ്പം ലോകത്തിലെ ഏറ്റവും വലിയ എസ്‌യുവി ഉൾപ്പെടെ 700-ലധികം കാറുകളുടെ ശേഖരമുണ്ട്.
പ്രസിഡന്റിന്റെ സഹോദരൻ തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാൻ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂല്യത്തിൽ 28,000 ശതമാനം വർധനയോടെ 235 ബില്യൺ ഡോളർ (1,95,30,83,82,50,000 രൂപ) കുടുംബ ഉടമസ്ഥതയിലുള്ള നിക്ഷേപ കമ്പനിയുണ്ട്.
യുഎഇയിലെ അവരുടെ വീടിന് പുറമേ, ദുബായ് റോയൽസിന് പാരീസിലും ലണ്ടനിലും ഉൾപ്പെടെ ആഗോളതലത്തിൽ ആഡംബര സ്വത്തുക്കളുണ്ട്. യുകെയിലെ ഏറ്റവും പ്രശസ്തമായ പ്രദേശങ്ങളിലെ സ്വത്തുക്കളുടെ വിപുലമായ ശേഖരണം കാരണം കുടുംബത്തിന്റെ മുൻ തലവൻ “ലണ്ടൻ ഭൂവുടമ” എന്നാണ് അറിയപ്പെട്ടിരുന്നത്.
2015-ൽ ന്യൂയോർക്കർ റിപ്പോർട്ട് പ്രകാരം ദുബായ് രാജകുടുംബത്തിന് ബ്രിട്ടീഷ് രാജകുടുംബവുമായി താരതമ്യപ്പെടുത്താവുന്ന സ്വത്തുക്കൾ ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.
മാഞ്ചസ്റ്റർ സിറ്റി, മുംബൈ സിറ്റി, മെൽബൺ സിറ്റി, ന്യൂയോർക്ക് സിറ്റി ഫുട്ബോൾ ക്ലബ്ബുകൾ നടത്തുന്ന സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ 81 ശതമാനം ഓഹരികൾ സ്വന്തമാക്കി അബുദാബി യുണൈറ്റഡ് ഗ്രൂപ്പ് 2008ൽ മാഞ്ചസ്റ്റർ സിറ്റിയെ 2,122 കോടി രൂപയ്ക്ക് വാങ്ങി.