ന്യൂഡൽഹി: 75-ാം റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിന് ഊഷ്മളമായ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
“75-ാമത് റിപ്പബ്ലിക് ദിനത്തിന്റെ ഈ പ്രത്യേക ദിനത്തിൽ എന്റെ ആശംസകൾ അറിയിക്കുന്നു. ജയ് ഹിന്ദ്!” എക്‌സിൽ പ്രധാനമന്ത്രി മോദി പങ്കുവെച്ചു.
റിപ്പബ്ലിക് ദിന പരേഡ് രാവിലെ 10:30 ന് ആരംഭിച്ച് ഏകദേശം 90 മിനിറ്റ് നീണ്ടുനിൽക്കും.
പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകം സന്ദർശിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. അവിടെ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക്
അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിക്കും.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തെ അനുസ്മരിച്ച് ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങൾക്ക് ശേഷം ആരംഭിച്ച അമൃത് കാൽ യാത്രയെ അടയാളപ്പെടുത്തുന്ന മഹത്തായ ആഘോഷങ്ങളിൽ പ്രസിഡന്റ് ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്യും.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയായി പങ്കെടുക്കുന്ന 90 മിനിറ്റ് പരേഡ് ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യവും ‘ആത്മനിർഭർ’ സൈനിക ശക്തിയും ശാക്തീകരിക്കുന്ന നാരീ ശക്തിയും പ്രദർശിപ്പിക്കും.
നാനാത്വത്തിൽ ഏകത്വം ഉയർത്തിക്കാട്ടുന്ന, ആകർഷകമായ മാർച്ചുകൾ, അത്യാധുനിക ഉപകരണങ്ങൾ, വൈവിധ്യമാർന്ന സാംസ്കാരിക അവതരണങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ പ്രതിരോധ സേനയുടെ ഉജ്ജ്വലമായ പ്രദർശനം ആചാരപരമായ ചടങ്ങിൽ അവതരിപ്പിക്കും.
‘വിക്ഷിത് ഭാരത്’, ‘ഭാരത് – ലോക്തന്ത്ര കി മാതൃക’ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഈ വർഷത്തെ പരേഡിൽ 13,000 ത്തോളം വിശിഷ്ടാതിഥികൾ ഉൾപ്പെടും, ജൻ ഭാഗിദാരി (പൊതുജന പങ്കാളിത്തം) പ്രോത്സാഹിപ്പിക്കുകയും ദേശീയ ഉത്സവത്തിൽ ഉൾപ്പെടുത്തുകയും ചെയ്യും.