മലപ്പുറം: “നീതിയുടെ റിപ്പബ്ലിക് പുനസ്ഥാപിക്കുക” എന്ന തലക്കെട്ടിൽ റിപ്പബ്ലിക്ക് ദിനത്തിൽ ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി പൊതുസമ്മേളനം സംഘടിപ്പിച്ചു .
ബാബരിയുടെ മണ്ണിൽ മന്ദിരം അനീതിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ എം ഷെഫ്രിൻ പറഞ്ഞു. വ്യത്യസ്ത സമുദായങ്ങളോടും സമൂഹങ്ങളോടുമുള്ള സാമൂഹ്യ കരാറാണ് ഭരണഘടന. ബാബരിയുടെ മണ്ണിൽ മന്ദിരം ഉയരുമ്പോൾ ആ സാമൂഹ്യ കരാർ തകർക്കപ്പെടുയാണ്. സാമൂഹ്യ നീതിയിൽ അടിസ്ഥാനമാക്കി ഫ്രറ്റേണിറ്റി തെരുവിൽ ഉണ്ടാവും.
ആക്റ്റീവിസ്റ്റ് ഗ്രോ വാസു,വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി അൻസാർ അബൂബക്കർ, ആക്റ്റീവിസ്റ്റ് അഡ്വ അനൂപ് വി ആർ, അഭിഭാഷകൻ അഡ്വ പി എ പൗരൻ, അംബേദ്കറിസ്റ്റ് അനന്ദു രാജ്, സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകൻ സി കെ അബ്ദുൽ അസീസ്, ബാബുരാജ് ഭഗവതി, എസ് ഐ ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, ആക്റ്റീവിസ്റ്റ് റാസിഖ് റഹീം, ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് , ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ തുടങ്ങിയ പ്രമുഖ വ്യക്തികൾ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വി ടി എസ് ഉമർ തങ്ങൾ അധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ബാസിത് സ്വാഗതാവും സാബിറ ശിഹാബ് നന്ദിയും പറഞ്ഞു