ന്യൂയോർക്ക്: ഒരു വർഷത്തിലേറെയായി സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രത്തിന് പുറത്ത് രണ്ട് തവണ നശിപ്പിച്ച പ്രതിമയുടെ സ്ഥാനത്ത് പുതിയ പ്രതിമ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസും ഇന്ത്യൻ-അമേരിക്കൻ സ്റ്റേറ്റ് അസംബ്ലി അംഗം ജെനിഫർ രാജ്കുമാറും ചേർന്ന് അനാച്ഛാദനം ചെയ്തു.
റിച്ച്‌മണ്ട് ഹില്ലിലെ 111-ാം സ്ട്രീറ്റിൽ ശ്രീ തുളസി മന്ദിറിന് മുന്നിൽ സ്ഥിതി ചെയ്തിരുന്ന ഗാന്ധി പ്രതിമയാണ് 2022 ഓഗസ്റ്റ് 3, 16 തീയതികളിൽ അടിച്ചു തകര്‍ത്ത്, “നായ” എന്ന് ചായം കൊണ്ട് എഴുതി വെച്ചത്.
കഴിഞ്ഞ വർഷവും സൗത്ത് റിച്ച്മണ്ട് ഹില്ലിൽ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ തകർത്തിരുന്നു. എന്നാൽ, ഞങ്ങളുടെ ഐക്യദാർഢ്യവും പുനർനിർമിക്കാനുള്ള പ്രതിബദ്ധതയുമാണ് സമൂഹത്തിനൊപ്പം നിന്ന് പുതിയ പ്രതിമ സ്ഥാപിച്ചതെന്ന് കഴിഞ്ഞ ആഴ്ച പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് മേയർ ആഡംസ് പറഞ്ഞു. വിദ്വേഷത്തിന് ഞങ്ങളുടെ നഗരത്തിൽ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“സമൂഹത്തിനു വേണ്ടി തന്റെ ജീവന്‍ പോലും ബലി നല്‍കിയ ഗാന്ധിജിയുടെ നീതിയുടെ മൂല്യങ്ങൾ ഞങ്ങൾ ഉൾക്കൊള്ളുന്നു,” ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിലെ അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ മേയർ ആഡംസ് പറഞ്ഞു.
ഹിന്ദുക്കൾക്കും ഇന്ത്യക്കാർക്കുമെതിരായ വിദ്വേഷ കുറ്റകൃത്യമായി സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുൻനിരയിലുള്ള രാജ്കുമാർ, ചടങ്ങിൻ്റെ വീഡിയോ എക്‌സിൽ പോസ്റ്റ് ചെയ്യുകയും മേയർ ആഡംസിനൊപ്പം പ്രതിമ അനാച്ഛാദനം ചെയ്യുന്നതില്‍ അഭിമാനിക്കുന്നു എന്നും പറഞ്ഞു.
“ആവേശം! ഞാനും @NYCMayor ഉം കഴിഞ്ഞ വർഷത്തെ വിദ്വേഷകരമായ നശീകരണ സ്ഥലത്ത് തുളസി മന്ദിറിൽ പുതിയ മഹാത്മാഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യുന്നത് കാണുക. ഞങ്ങളുടെ സ്നേഹം എല്ലാ വിദ്വേഷങ്ങളെയും കീഴടക്കുമെന്ന് കാണിക്കാൻ ഞങ്ങൾ ഒത്തുചേർന്നത് ഞങ്ങളുടെ റിച്ച്മണ്ട് ഹിൽ കമ്മ്യൂണിറ്റിക്ക് ഒരു ചരിത്ര നിമിഷമായിരുന്നു,” അവർ എക്‌സിൽ എഴുതി.
ആദ്യ ആക്രമണത്തിന് ശേഷം, ആക്രമണത്തെ അപലപിക്കാനും പോലീസ് നടപടി ആവശ്യപ്പെടാനും രാജ്കുമാർ പ്രതിനിധി സഭയുടെ വിദേശകാര്യ സമിതി ഗ്രിഗറി മീക്സ് ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട നിരവധി ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി. “ഗാന്ധി പ്രതിമ തകർക്കപ്പെട്ടപ്പോൾ, അത് ഞങ്ങളുടെ എല്ലാ വിശ്വാസങ്ങളുടെയും മുഖത്ത് കരി വാരിത്തേച്ചതുപോലെയായി, സമൂഹത്തിന് വളരെ അസ്വസ്ഥതയുണ്ടാക്കി,” ന്യൂയോർക്ക് സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഹിന്ദു എന്ന നിലയിൽ, രാജ്കുമാർ പറഞ്ഞു.
അസംബ്ലി അംഗം ഡേവിഡ് വെപ്രിൻ, കൗൺസിൽ അംഗം ലിൻ ഷുൽമാൻ, ശ്രീ തുളസി മന്ദിർ സ്ഥാപകൻ പണ്ഡിറ്റ് ലഖ്‌റാം മഹാരാജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 2022ൽ, ശ്രീ തുളസി മന്ദിറിന് മുന്നിലെ ഗാന്ധി പ്രതിമ തകർത്തതിലൂടെ #റിച്ച്മണ്ട്ഹില്ലിലെ ഹിന്ദു സമൂഹത്തിനെതിരെ ഒന്നല്ല, രണ്ട് തവണ വിദ്വേഷ കുറ്റകൃത്യം നടന്നു. @JeniferRajkumar, @DavidWeprin, ഞാനും ഉൾപ്പെടെ പലരും ഈ വിദ്വേഷത്തിനെതിരെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഇന്നലെ, ഒരു പുതിയ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യാൻ സമൂഹത്തോടൊപ്പം ചേരുന്നതിൽ ഞാൻ അഭിമാനിക്കുന്നു,” കൗൺസിൽ അംഗം ഷുൽമാൻ എക്‌സിൽ എഴുതി.
ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെൻ്റ് (എൻവൈപിഡി) പറയുന്നതനുസരിച്ച്, 25 നും 30 നും ഇടയിൽ പ്രായമുള്ള ആറ് അജ്ഞാത പുരുഷന്മാർ പ്രതിമ നശിപ്പിക്കുന്നത് നിരീക്ഷണ വീഡിയോയിൽ കണ്ടെത്തി. തുടർന്ന് അവർ രണ്ട് വ്യത്യസ്ത കാറുകളിലും വെളുത്ത മെഴ്‌സിഡസ് ബെൻസിലും ഇരുണ്ട ടൊയോട്ട കാമ്‌റിയിലും കയറി രക്ഷപ്പെട്ടു.
ആക്രമണം നടന്ന് ഒരു മാസത്തിന് ശേഷം, ഒരു സംഘത്തിൻ്റെ ഭാഗമായ 27 കാരനായ സുഖ്പാൽ സിംഗിനെ അറസ്റ്റ് ചെയ്യുകയും വിദ്വേഷ കുറ്റകൃത്യങ്ങൾ ചുമത്തുകയും ചെയ്തു. “അവർ ഇങ്ങനെ ഞങ്ങളുടെ പിന്നാലെ വരുന്നത് കാണുന്നത് വളരെ വേദനാജനകമാണ്… “എന്തുകൊണ്ടാണ് അവർ അത് ചെയ്തതെന്ന് എനിക്കറിയണം” ലഖ്‌റാം മഹാരാജ് പറഞ്ഞു.
NYPD ഡാറ്റ അനുസരിച്ച്, 2022-ൽ, 330-ലധികം വിദ്വേഷ സംഭവങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. 2020-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 127 ശതമാനം വർദ്ധനവാണിത്.
Last year, the statue of Gandhi that stood in South Richmond Hill was destroyed. But our solidarity and spirit to rebuild was not.
Today, we stood with the community to say in one voice: Hate has no place in our city.
We embody the values of justice for which Gandhi gave his… pic.twitter.com/tPUOSzpguj
— Mayor Eric Adams (@NYCMayor) January 21, 2024