ചിങ്ങം: സാമ്പത്തികമായി മെച്ചപ്പെട്ടവര്‍ക്കും ചെലവുകൾ ഉയരാൻ സാധ്യത. പ്രിയപ്പെട്ടവരുമായി വീണ്ടും ബന്ധപ്പെടുന്നത് പ്രയോജനകരമായിരിക്കും. ഇന്ന് കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും, പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കളിൽ നിന്നുമുള്ള പിന്തുണയും സഹകരണവും ലഭിക്കാൻ സാധ്യത.
കന്നി: ഇന്ന് സമ്മിശ്ര സ്വാധീനമുള്ള ഒരു ദിവസമാകും. ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും ഇന്ന് നടത്തുന്ന എല്ലാ സംഭാഷണങ്ങളും ഉപയോഗപ്രദവും ആകർഷകവുമായി തോന്നും. അവ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ ആകർഷിക്കുകയും ചെയ്യും. സാമ്പത്തികമായും, ഇന്നത്തെ ദിവസം മികച്ചതായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം ഉടൻ ലഭിക്കും.
തുലാം: മോശം മനോഭാവവും മോശം വാക്കുകളും പല ബന്ധങ്ങളെയും ഇന്ന് നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍, ഇന്ന് ആശയവിനിമയം പരമാവധി ഒഴിവാക്കുക. കച്ചവടത്തിലെ ഒരു മോശമായ സാഹചര്യത്തിലൂടെ ഇന്ന് കടന്നുപോകേണ്ടിവന്നേക്കാം. അതിനാൽ ജോലിസ്ഥലത്തുള്ള ആളുകളുമായി പൊരുത്തക്കേടുകൾ ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. കോടതികളുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കുക. അടുത്ത ബന്ധുക്കളുമായുള്ള ബന്ധവും ഒരുപക്ഷേ ഇന്ന് നശിപ്പിക്കപ്പെട്ടേക്കാം.
വൃശ്ചികം: ഇന്ന് ഒരു മനോഹരമായ ദിവസം മുൻകൂട്ടി കാണാൻ കഴിയും. ഈ ദിവസം അവസരങ്ങൾ നിറഞ്ഞതും ജോലിസ്ഥലത്ത് വിജയകരമായ ഫലങ്ങൾ നൽകുന്നതുമാണ്. കൂടാതെ, മുതിര്‍ന്നവര്‍ ജോലിയിൽ കൂടുതല്‍ മതിപ്പുളവാക്കും. കുരുക്കുകളഴിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇന്ന് നക്ഷത്രങ്ങൾ അനുകൂലമാകും. ‘നിങ്ങൾക്കായി നിർമ്മിച്ചവ’ ഇന്ന് കണ്ടുമുട്ടും!.
ധനു: ആത്മവിശ്വാസവും സൗഹാര്‍ദ്ദമനോഭാവവും ഉളള ധനുരാശിക്കാര്‍ക്ക് ഇന്ന് സന്തോഷത്തിന്റെ ദിവസമാകും. മാതാപിതാക്കളുടെ ഭാഗത്തുനിന്ന് നേട്ടങ്ങളുണ്ടാകും. ജോലിസ്ഥലത്ത് മേലധികാരികളുടെ നല്ല അഭിപ്രായം നേടും. ഒരു വ്യവസായപ്രമുഖനുമായോ നിക്ഷേപകനുമായോ ബിസിനസ് സംബന്ധമായി നടത്തുന്ന കൂടിക്കാഴ്ച അങ്ങേയറ്റം ഫലപ്രദമാകും. വാണിജ്യ സംരംഭത്തിനാവശ്യമയ ഫണ്ട് സ്വരൂപിക്കാനും കഴിഞ്ഞേക്കാം. മറ്റുള്ളവരോട് അധിക സഹായമനോഭാവം കാണിക്കുമെന്നതിനാല്‍ അവരില്‍നിന്ന് പ്രശംസ നേടും. എല്ലാജോലിയും കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനാല്‍ ഉല്ലാസത്തിനും വിനോദത്തിനും ധാരാളം സമയം ലഭിക്കും. ഓഫീസ് വിട്ടാല്‍ ഉടനെ വീട്ടിലെത്തും. ജീവിതപങ്കാളി ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാകും. ഇന്ന് സമൂഹത്തിലെ നില ഉയരുകയും ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യും.
മകരം: ഇന്ന് സമ്മിശ്ര സ്വാധീനമുള്ള ഒരു ദിവസം മുൻകൂട്ടി കാണാൻ കഴിയും. ഈ ദിവസം രണ്ട് വൃത്തിയുള്ള ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നതുപോലെ ആയിരിക്കും. ഒരു ഭാഗം വളരെ അനുകൂലമായിരിക്കും, മറു ഭാഗം ഗുണകരമല്ലാത്ത വശങ്ങളുമാകും. ബൗദ്ധിക വ്യാപാരം പോലുള്ള കാര്യങ്ങൾക്കും ഇടപാടുകൾക്കും ഇത് നല്ല സമയമായിരിക്കും. ഏതൊരു ചർച്ചയിലും മികവ് പുലർത്തും. മറ്റുള്ളവർ നിങ്ങളുടെ ചിന്തകളുടെ അളവും തീവ്രതയും കണ്ട് മതിപ്പുള്ളവരാകും.
കുംഭം: ഏതെങ്കിലും തരത്തിലുള്ള നീചമായതോ, അധാർമികമായ പദ്ധതികളിൽ നിന്നോ, ചിന്തകളിൽ നിന്നോ ഇന്ന് മാറിനില്‍ക്കണം. സംസാരവും കോപവും നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായുള്ള സംഘർഷം കഴിയുന്നിടത്തോളം ഒഴിവാക്കുക. ഇന്ന് അമിതമായി പ്രതികരിക്കുന്നവരായേക്കാം. മാത്രമല്ല, നിഷേധപരമായ, കപട ചിന്തകൾ, അശുഭാപ്തി വിശ്വാസം എന്നിവയ്ക്ക് അടിമപ്പെട്ടേക്കാം. ചിന്തകൾ നേരായ ദിശയിലേക്ക് തിരികെയെത്തിക്കുക.
മീനം: എല്ലാ കലാകാരന്മാര്ക്കും ഇന്ന് അവരുടെ മേഖലകളില്‍ തിളങ്ങാന്‍ അവസരമുണ്ടാകും. ബിസിനസില്‍ പുതിയ പങ്കാളിത്തത്തിന് പറ്റിയ സമയമാണ്. നിരന്തരമായ അധ്വാനത്തിനുശേഷം ഇന്ന് ഉല്ലസിക്കാന്‍ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം ഒരു പാര്‍ട്ടിയോ ഔട്ടിങ്ങോ നടത്താൻ ഇന്ന് പദ്ധതി ഇട്ടേക്കും. കുടുംബ ബന്ധം ശക്തിപ്പെടുത്തുകയും, അവരുമായി പുറത്തുപോയി ഉല്ലസിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്യും. വിജയത്തോടൊപ്പം അംഗീകരവും നേടും.
മേടം : ചില നല്ല വാർത്തകൾ ഇന്ന് ഉത്സാഹം വർദ്ധിപ്പിക്കും. ഈ വാർത്തകൾ വ്യക്തിപരമോ, തൊഴിൽപരമോ ആകാം. അല്ലെങ്കിൽ, ഒരുപക്ഷേ, നിങ്ങളുടെ കരിയർ… ഒരു സാമൂഹിക ഒത്തുചേരൽ… ചില സാമ്പത്തിക നേട്ടങ്ങൾ… എന്നിവയിലേതെങ്കിലുമായി ബന്ധപ്പെട്ടതാകാം. ഏതായാലും നിങ്ങൾ എല്ലായ്പ്പോഴും മികച്ചവരാണ്. ഇന്ന് അത് നിങ്ങളെ സമ്പന്നമായ ഓഹരികളിലേക്ക് നയിക്കും.
ഇടവം: സൗമ്യഭാഷണംകൊണ്ടും തുറന്ന പെരുമാറ്റംകൊണ്ടും എല്ലാവരിലും മതിപ്പുളവാക്കാന്‍ കഴിയും. ഇടപഴകുന്ന എല്ലാവരുമായും സൗഹൃദം സ്ഥാപിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. കൂടിക്കാഴ്ചകളിലും ചര്‍ച്ചകളിലും ഇന്ന് തിളങ്ങാനാകും. പ്രവൃത്തിമേഖലയില്‍ ആഗ്രഹിച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും നിര്‍ണായക പുരോഗതി നേടും. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നമുണ്ടാകാം. അതിനാല്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം തന്നെ കഴിക്കുക. അത് ആരോഗ്യം സൂക്ഷിക്കാനും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും.
മിഥുനം: ഇന്ന് മനസില്‍ നിറയെ ആശയക്കുഴപ്പങ്ങളും അസ്വസ്ഥതയുമായിരിക്കും. അമിതമായ വികാരപ്രകടനം കൂടിയാകുമ്പോള്‍ അത് കൂടുതല്‍ കുഴപ്പമാകും. ഇന്ന് അമ്മയെക്കുറിച്ച് നിങ്ങള്‍ ഏറെ വികാരം കൊള്ളും. ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ ആരോഗ്യകരമായ ആശയവിനിമയത്തിനപ്പുറം, തര്‍ക്കങ്ങളിലേക്ക് കടക്കരുത്. കുടുംബകാര്യങ്ങളും സ്ഥാവരസ്വത്തുക്കളും സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ന് ഒഴിവാക്കുക. പ്രിയപ്പെട്ടയാളുമായി ചെറിയ പിണക്കങ്ങളുണ്ടാകാം. ഇന്ന് യാത്രയ്ക്ക് പറ്റിയ ദിവസമല്ല.
കര്‍ക്കടകം: ഒരു പുതിയ സംരംഭം ആരംഭിക്കാൻ പദ്ധതിയിടുകയാണെങ്കിൽ ഇതൊരു വിശിഷ്ടമായ ദിവസമായിരിക്കും. നിങ്ങൾ ഏറ്റെടുക്കുന്ന ഏതൊരു പദ്ധതിക്കും ഇന്ന് വിജയം സുനിശ്ചിതമായിരിക്കും. അത് ഒരു വിജയ സാഹചര്യം സൃഷ്ടിക്കുമ്പോള്‍, കച്ചവടക്കാരെയും സഹായിക്കും. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കണ്ടുമുട്ടുക, അവരോടൊപ്പം ഒരു ചെറിയ വിനോദയാത്ര സംഘടിപ്പിക്കുക, സന്തോഷിക്കുക, സന്തോഷിപ്പിക്കുക, തുടങ്ങിയവയ്ക്കുള്ള സാധ്യതകള്‍ പരിഗണിക്കാം.