മലപ്പുറം : ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വാരണാസി ജില്ലാ കോടതി ഉത്തരവിറക്കിയതിനെതിരെ എസ്.ഐ.ഒ, സോളിഡാരിറ്റി സംയുക്തമായി മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. എസ്.ഐ.ഒ മലപ്പുറം പ്രസിഡന്റ് പ്രസിഡന്റ് അനീസ് കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ഷിബിലി മസ്ഹർ സ്വാഗതം പറഞ്ഞു. സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ബാസിത് താനൂർ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രഭൂമി വാദമുയർത്തിക്കൊണ്ട് മുസ്ലിം പള്ളികൾ തകർക്കുന്ന വർഗീയ രാഷ്ട്രീയത്തിനെതിരെ ചേർന്നുനിൽക്കണമെന്നും ഗ്യാൻവാപിയിൽ ബാബരി ആവർത്തിക്കാൻ അനുവദിക്കില്ലെന്നും എസ്. ഐ.ഒ, സോളിഡാരിറ്റി പ്രഖ്യാപിച്ചു.
More News
-
പഹൽഗാം: ഹിന്ദുത്വ ഭീകരരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണം – തൗഫീഖ് മമ്പാട്
തിരൂർ: പഹൽഗാം സംഭവത്തിൻ്റെ മറവിൽ മുസ്ലിം സമൂഹത്തിനെതിരെ പൊതുവിലും കശ്മിരീ ജനങ്ങൾക്കെതിരെ സവിശേഷമായും ഹിന്ദുത്വ ഭീകരർ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ തടയാൻ സർക്കാർ... -
വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൽ അറസ്റ്റു വരിച്ച നേതാക്കൾക്ക് സ്വീകരണം നൽകി
താനൂർ: വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ എസ് ഐ ഒ, സോളിഡാരിറ്റി സംഘടനകൾ കോഴിക്കോട് എയർപോർട്ടിലേക്ക് നടത്തിയ മാർച്ചിൽ അറസ്റ്റ് ചെയ്യപ്പെട്ട എസ്... -
രാജ്യം ആർ.എസ്.എസ്സിന് തീറെഴുതിക്കൊടുത്തിട്ടില്ല: പി സുരേന്ദ്രൻ
മലപ്പുറം: വഖഫ് നിയമമുൾപ്പെടെയുള്ള ആർ. എസ്.എസ്സിൻ്റെ വംശീയ തിട്ടൂരങ്ങൾക്ക് രാജ്യത്തെ തീറെഴുതിക്കൊടുത്തിട്ടില്ലെന്ന് നോവലിസ്റ്റും സാംസ്കാരിക പ്രവർത്തകനുമായ പി. സുരേന്ദ്രൻ. വഖഫ് നിയമത്തിനെതിരെ...