എടത്വ: സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് പാണ്ടങ്കരി ഇടവകയുടെ 107-ാംമത് കല്ലിട്ട പെരുന്നാളിനോടനുബന്ധിച്ച് നടന്ന റാസയ്ക്കാണ് പാണ്ടങ്കരി ശ്രീധർമ്മ ശാസ്താ ക്ഷേത്ര നടയിൽ സ്വീകരണം നല്കിയത്.റാസ ആനപ്രമ്പാൽ സൗത്ത് യു.പി.സ്ക്കൂളിന് സമീപമുള്ള കുരിശടിയിൽ നിന്ന് പള്ളിയിലേക്ക് എത്തുമ്പോഴാണ് ക്ഷേത്ര നടയിൽ ഭരണസമിതിയുടെയും ഉത്സവ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നിലവിളക്ക് കൊളുത്തി ദീപകാഴ്ച ഒരുക്കി സ്വീകരിച്ചത്.ക്ഷേത്ര സമിതി പ്രസിഡന്റ് അനുറാം വി നായർ, സെക്രട്ടറി സിനു രാധേയം, ദേവസം മാനേജർ പ്രദീപ് മുണ്ടുകാട്, ഉത്സവ കമ്മറ്റി പ്രസിഡണ്ട് മനു പനപ്പറമ്പ്, സെക്രട്ടറി ഷിബു തൊണ്ണൂറിൽ, അജീഷ് മണക്കളം ,ബിജു പാട്ടത്തിൽ ,ഷിജു ചാത്തൻകുന്നേൽ എന്നിവർ നേതൃത്വം നല്കി.എസ്എൻഡിപി 4368-ാം നമ്പർ ശാഖയുടെ നേതൃത്വത്തിലും റാസയെ സ്വീകരിക്കുകയും പായസം വിളമ്പുകയും ചെയ്തു. എം.എസ് സുനിൽ, പി.സി. അഭിലാഷ്, മനോജ് മൂക്കാംന്തറ എന്നിവർ നേതൃത്വം നല്കി.
പാണ്ടങ്കരി സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാദർ ബിജി ഗീവർഗ്ഗീസിൻ്റെ നേതൃത്വത്തിലാണ് ക്ഷേത്ര നടയിൽ പ്രാർത്ഥനകളും വാഴ്വും നടത്തിയത്.വെരി.റവ.യൂഹാനോൻ റമ്പാൻ, ഫാദർ പി.സി. വർഗ്ഗീസ്, ഫാദർ ബിബിൻ മാത്യൂ, ഫാദർ അനു വർഗ്ഗീസ്, ഫാദർ യൂഹാനോൻ ജോൺ, ഫാദർ കെ സി സ്ക്കറിയ, ഫാദർ പ്രദീപ് വർക്കി, ഫാദർ വർഗ്ഗീസ് മാത്യൂ, ഫാദർ വർഗ്ഗീസ് പി.ചെറിയാൻ ,ഫാദർ മാത്യൂസ് മനയിൽ ,ഫാദർ ഷിബിൻ തോമസ്, ഫാദർ ജിബു അലക്സ് , ട്രസ്റ്റി സണ്ണി മാത്യൂ കണ്ണന്മാലിൽ, സെക്രട്ടറി ബാബുജി ജേക്കബ് എന്നിവർ റാസയ്ക്ക് നേതൃത്വം നല്കി.പെരുന്നാൾ ഇന്ന് സമാപിക്കും. വി.മൂന്നിന്മേൽ കുർബ്ബാനയും പ്രദക്ഷിണവും ,ശ്ലൈഹിക വാഴ്‌വും ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ രാവിലെ 6.45ന് നടക്കും.