മലപ്പുറം : ഗ്യാൻവാപിയിലെ മസ്ജിദ് പൂജക്കായി തുറന്നുകൊടുത്ത കോടതിവിധി ഭരണഘടനയും കോടതിയും ഹിന്ദുത്വത്തിന് വഴിമാറുന്നതിന് ഉദാഹരണമാണെന്ന് ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് പറഞ്ഞു.
ഇന്ത്യൻ പാർലിമെന്റ് പാസാക്കിയ നിയമമാണ് 1947 ഓഗസ്റ്റ് 15ന് രാജ്യത്തെ ഏതെങ്കിലും ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം എങ്ങനെയാണോ ആ നില നിലനിർത്തണമെന്നത്. പാർലമെന്റ് നടപ്പിലാക്കിയ ഒരു നിയമത്തിനെതിരെ എങ്ങനെയാണ് ഒരു പ്രാദേശിക കോടതിക്ക് ഉത്തരവിടാനാവുക എന്നത് ഭരണഘടനയും കോടതിയും തന്നെ ഹിന്ദുത്വത്തിന് വഴിമാറിയത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
വലിയ നീതി നിഷേധം ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുമ്പോഴും പരമ്പരാഗത രാഷ്ട്രീയപാർട്ടിക്കാർ മൗനം ഭജിക്കുകയാണ്. വംശീയതക്കെതിരായും പരമ്പരാഗത രാഷ്ട്രീയപാർട്ടികളുടെ മൗനത്തിനെതിരായും ജനം തെരുവിലിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി നൗഷാദ് ചുളിയൻ, ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ, വിമൻ ജസ്റ്റിസ് ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി, മലപ്പുറം മണ്ഡലം പ്രസിഡന്റ് ഷരീഫ് മൊറയൂർ തുടങ്ങിയവർ സംസാരിച്ചു, സലാം കൂട്ടിലങ്ങാടി, അജ്മൽ തോട്ടോളി,മഹ്ബൂബ് റഹ്മാൻ, വി ടി എസ് ഉമർ തങ്ങൾ, മുഹമ്മദ് റമീസ് കെ തുടങ്ങിയവർ നേതൃത്വം നൽകി