ബ്രോങ്ക്സ് സെൻറ് മേരീസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ഉജ്ജ്വല തുടക്കം

ബ്രോങ്ക്സ് (ന്യൂയോർക്ക്): ബ്രോങ്ക്സ് സെൻറ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ജനുവരി 28 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്റെ കിക്കോഫ് മീറ്റിംഗ് നടന്നു.

ഇടവക വികാരി ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ കോൺഫറൻസ് ടീമിനെ ഹാർദ്ദവമായി സ്വാഗതം ചെയ്തു. കോൺഫ്രൻസ് വിജയകരമാക്കാൻ കമ്മിറ്റി അംഗങ്ങൾ നടത്തുന്ന പ്രയത്നങ്ങളെ അച്ചൻ പ്രശംസിച്ചു. മഹത്തരമായ ഈ ഫാമിലി/യൂത്ത് കോൺഫറൻസിൽ സംബന്ധിച്ച് അനുഗ്രഹവും അറിവും അനുഭവവും നേടണമെന്ന് അദ്ദേഹം എല്ലാ അംഗങ്ങളെയും ആഹ്വാനം ചെയ്തു.

കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ, മുൻ ഭദ്രാസന കൗൺസിൽ അംഗങ്ങൾ സജി എം പോത്തൻ & അജിത്ത് വട്ടശ്ശേരിൽ, കോൺഫറൻസ്‌ കമ്മിറ്റി അംഗങ്ങൾ ആഷ്‌ലി ജോസഫ്, മത്തായി ചാക്കോ തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ
ഉണ്ടായിരുന്നു.

ഫാമിലി/ യൂത്ത് കോൺഫറൻസിന്റെ വിശദാംശങ്ങൾ കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ വിവരിച്ചു. ഭദ്രാസന സെക്രട്ടറി ആയി നേതൃത്വം നൽകുന്ന ഫാ. ഡോ. വർഗീസ് ഡാനിയേലിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കൂടാതെ മുൻ കോൺഫറൻസ് സെക്രട്ടറിമാരായ ഡോക്ടർ ജോളി തോമസിന്റെയും ലൗലി വർഗീസിന്റെയും മുൻ ജോയിൻ ട്രഷറർ ജെയ്‌സൺ തോമസിന്റെയും സേവനങ്ങളെയും ഫാമിലി കോൺഫറൻസിന്റെ തുടക്കം മുതൽ ഈ ഇടവക നൽകിവരുന്ന
സഹകരണത്തെയും പങ്കാളിത്തത്തെയും സഹായങ്ങളെയും അദ്ദേഹം നന്ദിയോടെ അനുസ്മരിച്ചു. സമ്പന്നമായ ക്രിസ്തീയ അനുഭവത്തിനായും വിനോദത്തിനും വിശ്രമത്തിനുമുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താനും കോൺഫറൻസിന്
നേരത്തെ തന്നെ രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് കോൺഫറൻസ് നടക്കുന്നത്. സൺഡേസ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ്
വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും.

‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ
ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സെഷനുകൾ ഉണ്ടായിരിക്കും. റാഫിൾ ടിക്കറ്റിൻറെ വിലയെക്കുറിച്ചും അതിന്റെ ആകർഷകമായ സമ്മാനങ്ങളെപ്പറ്റിയും സജി എം. പോത്തൻ സംസാരിച്ചു.

സമ്മേളനത്തിന്റെ അനുസ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ച് യൂത്ത് മെമ്പർ ആഷ്‌ലി ജോസഫ് സംസാരിച്ചു.   2024 മാർച്ച് അവസാനത്തോടെ സുവനീറിലേക്കുള്ള സർഗാത്മക സൃഷ്ടികൾ, പരസ്യങ്ങൾ എന്നിവ  അയച്ചുതരണമെന്ന് അഭ്യർത്ഥിച്ചു.

സ്‌പോൺസർഷിപ്പ്, രജിസ്‌ട്രേഷൻ, പരസ്യങ്ങൾ, ആശംസകൾ എന്നിവയിലൂടെ കോൺഫറൻസിന്‌ പിന്തുണ നൽകാനുള്ള അവസരങ്ങളെപ്പറ്റി അജിത് വട്ടശ്ശേരിൽ വിശദീകരിച്ചു.

ഇടവകയെ പ്രതിനിധീകരിച്ച്  ട്രഷറർ ഡയാന തോമസ്  സുവനീറിനുള്ള  സംഭാവന കൈമാറി. തോമസ് കൊച്ചുപുരയ്ക്കൽ, ജെയ്‌സൺ തോമസ്,  ടൈറ്റസ് അലക്സാണ്ടർ, ഡോക്ടർ ജോളി തോമസ്,  ജേക്കബ് & ഡയാന തോമസ്,  ജിയോ ചാക്കോ,  സാജൻ സാമുവൽ,  അജു എബ്രഹാം  എന്നിവരും തങ്ങളുടെ സ്പോൺസർഷിപ്പ് കൈമാറി. വർഗീസ് എം. കുര്യൻ ആദ്യത്തെ റാഫിൾ ടിക്കറ്റ് സ്വീകരിച്ചു.  കൂടാതെ  ഇടവകയിൽ നിന്നുള്ള ധാരാളം അംഗങ്ങൾ കോൺഫറൻസിനായി രജിസ്റ്റർ ചെയ്തും റാഫിൾ  ടിക്കറ്റ് വാങ്ങിയും,  സുവനീറിൽ പരസ്യങ്ങളും ആശംസകളും നൽകിയും ഉദാരമായി
സഹകരിച്ചു.

ജെയ്‌സൺ തോമസ് കിക്കോഫിന്  ചുക്കാൻ പിടിച്ചു. ഇടവക സന്ദർശനം വൻ വിജയമാക്കാൻ നേതൃത്വം നൽകിയ  ഭാരവാഹികൾക്കു അദ്ദേഹം നന്ദി അറിയിച്ചു. സ്‌പോൺസർഷിപ്പ്, രജിസ്‌ട്രേഷൻ, പരസ്യങ്ങൾ, ആശംസകൾ എന്നിവയിലൂടെ
ഉദാരമായ പിന്തുണ വാഗ്ദാനം ചെയ്ത വികാരിക്കും സെക്രട്ടറി, ട്രഷറർ മറ്റെല്ലാ ഇടവകാംഗങ്ങൾക്കും  നിസ്സീമമായ നന്ദി രേഖപ്പെടുത്തി.

Registration link: http://tinyurl.com/FYC2024 

കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

 

Print Friendly, PDF & Email

Leave a Comment

More News