കോഴിക്കോട്: മസ്ജിദുകൾക്ക് നേരെ തുടരുന്ന കയ്യേറ്റങ്ങൾ ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യത്തെ ആന്തരികമായി ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ഇതിനു തടയിടാൻ ആരാധനാലയ സംരക്ഷണ നിയമത്തെ ഫലപ്രദമായി നടപ്പിലാക്കാൻ സർക്കാരുകളും നിയമ സംവിധാനങ്ങളും രംഗത്തിറങ്ങണമെന്നും മർകസ് ഖത്മുൽ ബുഖാരി സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. ആരാധനാലയ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് കടക വിരുദ്ധമായാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് ആരാധനാ കേന്ദ്രങ്ങളിൽ ഖനനത്തിനു അനുമതി നൽകുന്നത്. ഇത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. ഒരു ചരിത്ര ഗവേഷണ സ്ഥാപനം സ്വീകരിക്കേണ്ട ഗവേഷണാത്മകമായ സമീപനമല്ല എ എസ് ഐ സ്വീകരിക്കുന്നത്. സമ്മേളന പ്രമേയം അഭിപ്രായപ്പെട്ടു.
More News
-
മർകസ് ബോയ്സ് സ്കൂൾ മെഗാ ബുക്ക് ഫെയറിന് തുടക്കം
കാരന്തൂർ: വിദ്യാർഥികൾക്ക് ഇടയിൽ വായനയും വൈജ്ഞാനിക വ്യവഹാരങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന മെഗാ... -
അന്താരാഷ്ട്ര സ്വഹീഹുൽ ബുഖാരി പാരായണ സമാപന സംഗമം നാളെ (വ്യാഴം)
ഇന്ത്യൻ ഗ്രാൻഡ് മുഫ്തിക്ക് മലേഷ്യയിൽ ഉജ്ജ്വല വരവേൽപ്പ് ക്വാലാലംപൂർ: നാലുദിവസത്തെ ഔദ്യോഗിക മലേഷ്യൻ പര്യടനത്തിനെത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ... -
ഭേദഗതിബിൽ വഖഫിന്റെ ലക്ഷ്യങ്ങളെ അട്ടിമറിക്കും: ഗ്രാൻഡ് മുഫ്തി
ചെന്നൈ: കേന്ദ്രസർക്കാർ നിയമഭേദഗതി ബിൽ കൊണ്ടുവന്ന് വഖഫ് ബോർഡിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ...