എടത്വ: കിടപ്പു രോഗിക്ക് കൈത്താങ്ങായി വൈദീകനെത്തി.അനീദേ ഞായർ ദിനാചരണത്തിന് ശേഷമാണ് തലവടി പഞ്ചായത്ത് 13-ാം വാർഡിലെ കിടപ്പു രോഗിയുടെ ഭവനം സന്ദർശിച്ച് ഭക്ഷ്യധാന്യ കിറ്റുകൾ നല്കി പാണ്ടങ്കരി സെൻ്റ് മേരീസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം മാതൃകയായത്. മത്സ്യതൊഴിലാളിയായിരുന്ന നിർധനനായ മധ്യവയസ്ക്കൻ്റെ നിലവിലെ അവസ്ഥയെ കുറിച്ച് ഇടവക കൈസ്ഥാനീയരായ സണ്ണി മാത്യൂ, ബാബുജി ജേക്കബ് ,കമ്മിറ്റി അംഗം ബിനോയി ജോസഫ് എന്നിവർ മനസ്സിലാക്കിയതിനെ തുടർന്നാണ് സഹായം കൈമാറിയത്.
പാണ്ടങ്കരി സെൻ്റ് മേരീസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ പ്രസിഡൻ്റ് ഫാദർ ബിജി ഗീവർഗ്ഗീസ് നിർധന കുടുംബം സന്ദർശിച്ച് സഹായം കൈമാറി.ഒപ്പം പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുള, മനോജ് മണക്കളം എന്നിവർ ഉണ്ടായിരുന്നു.ഏകദേശം ഒരു മാസത്തേക്ക് ആവശ്യമായ പലവ്യജ്ഞനങൾ അടങ്ങിയ വിവിധ കിറ്റുകളുമായി ആണ് ഫാദർ ബിജി ഗീവർഗ്ഗീസ് ആ ഭവനത്തിൽ എത്തിയത്.
ലൈഫ് പദ്ധതിയിൽ നിന്നും ലഭിച്ച വീട് ഇന്നും പണിതീരാത്ത അവസ്ഥയിലാണ്. മത്സ്യതൊഴിലാളിയായി കുടുംബം പുലർത്തുന്നതിനിടയിൽ ആണ് പെട്ടെന്ന് ഇടതുവശം പൂർണ്ണമായി തളർന്ന് കിടക്കയിൽ ആയിരിക്കുന്നത്.കുടുംബത്തിൻ്റെ ഏക വരുമാനം നഷ്ടപ്പെട്ടതിനെ തുടർന്ന് പ്രതീക്ഷകൾക്ക് മങ്ങൽ ഏത്പ്പിച്ചിരിക്കുകയാണ്.മൂത്ത മകൾ ബി.എസ്.എസി നേഴ്സിങ്ങ് രണ്ടാം വർഷം വിദ്യാർത്ഥിനിയാണ്. രണ്ടാമത്തെ മകൻ ബി.കോം രണ്ടാം വർഷം വിദ്യാർത്ഥിയും.ഇവരുടെ മുന്നോട്ടുള്ള പഠനം അനിശ്ചിതത്തിലായിരിക്കുകയാണ്. കിടക്കയിൽ അരികെ പ്രാർത്ഥനയും നടത്തിയിട്ടാണ് വൈദീകൻ മടങ്ങിയത്.
സുമനസ്സുകൾക്ക് കുടുബത്തെ സഹായിക്കാവുന്നതാണ്.
അക്കൗണ്ട് നമ്പർ. 10380100169899,
IFSC FDRL0001038