വേൾഡ് മലയാളി ഫെഡറേഷന്റെ ബാങ്കോക്ക് കൺവെൻഷനിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന് ആദരവ്

ബാങ്കോക്ക്: ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ ബാങ്കോക്കിൽ വച്ച് നടന്ന നാലാമത് ഗ്ലോബൽ കൺവെൻഷനിൽ ഫൊക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫനെ ആദരിച്ചു. പ്രമുഖ വ്യവസായിയും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനുമായ ഡോ ബാബു സ്റ്റീഫൻ ലോക മാനവികതയ്ക്കായി നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ആഗോള മലയാളി സമ്മേളനത്തിൽ അദ്ദേഹത്തിന് നൽകപ്പെട്ട ആദരം.

തായ്‌ലാന്‍ഡിലെ ഇന്ത്യൻ അംബാസഡർ നാഗേഷ് സിംഗ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ഇസാഫ് ചെയര്‍മാന്‍ പോൾ തോമസ്, സൂര്യ കൃഷ്ണമൂർത്തി, മോൻസ് ജോസഫ് എം എൽ എ, വ്യവസായി സിദ്ദിഖ് അഹമ്മദ്, റോജി എം ജോണ്‍ എം എൽ എ, ടോമിൻ തച്ചങ്കരി, മുരുകൻ കാട്ടാക്കട എന്നിവർ പങ്കെടുത്തു.

ആഗോള മലയാളി സംഘടനകൾ മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോടൊപ്പം മലയാളഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി സവിശേഷകരമായ പ്രയത്നങ്ങൾ നടത്തണമെന്ന് ഡോ. ബാബു സ്റ്റീഫൻ ചടങ്ങിൽ പറഞ്ഞു. അമേരിക്കൻ മലയാളികൾക്കിടയിൽ “ഭാഷയ്ക്കൊരു ഡോളർ” എന്ന പദ്ധതി നടപ്പിലാക്കുകയും ഫോക്കാനയുടെ അഭിമാന പദ്ധതിയായി അത് മാറുകയും ചെയ്തു. അമ്മനാടിനെ നെഞ്ചിലേറ്റുന്നതിനൊപ്പം ആ നാടുമായുള്ള പൊക്കിൾക്കൊടി ബന്ധം ഭാഷയാണെന്നും അതിലൂടെ മാത്രമേ മലയാളി സംസ്കാരം നിലനിർത്താനാകൂ എന്നും ഡോ ബാബു സ്റ്റീഫൻ പറഞ്ഞു. വേൾഡ് മലയാളി ഫെഡറേഷന്റെ വേദിയിൽ നാലു പതിറ്റാണ്ടുകളായി അമേരിക്കൻ മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന ഫൊക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻറെ സാന്നിധ്യം ശ്രദ്ധേയമായി.

Print Friendly, PDF & Email

One Thought to “വേൾഡ് മലയാളി ഫെഡറേഷന്റെ ബാങ്കോക്ക് കൺവെൻഷനിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന് ആദരവ്”

  1. Rajan Kailas Kailas

    അഭിമാനം ❤️
    സന്തോഷം

Leave a Comment

More News