ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് വളരെ താത്പര്യമുണ്ടായിരിക്കും. കുടുംബാംഗങ്ങളെയും വളരെ അടുത്ത സുഹൃത്തുക്കളെയും ഉള്‍പ്പെടുത്തി ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യും. ക്രിയാത്മകമായ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പ്രശംസാര്‍ഹമായ വിധത്തില്‍ പ്രവര്‍ത്തിക്കും. വളരെ ഊര്‍ജസ്വലമായ ഒരു ദിവസം നിങ്ങളെ കാത്തിരിക്കുന്നു.
കന്നി: ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കാന്‍ സാധ്യതയില്ല. മാനസികവും ശാരീരികവുമായ സമ്മര്‍ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. അമ്മയുടെ ശാരീരിക പ്രശ്നങ്ങള്‍ നിങ്ങളുടെ മനസിനെ അലട്ടിയേക്കാം. വസ്തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. ഹൈഡ്രോഫോബിയ (വെള്ളത്തിനെ പേടി) നിങ്ങള്‍ക്ക് ഇന്ന് പ്രശ്നമായേക്കാം. ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കുക. പണച്ചെലവിന് സാധ്യത.
തുലാം: ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും. സഹോദരന്മാരുമായുള്ള ബന്ധം നല്ലനിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില സംശയങ്ങള്‍ ചർച്ച ചെയ്തേക്കാം. ഒരു തീര്‍ഥാടനത്തിന് സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകാം. വിദേശത്തുനിന്ന് നല്ല വാര്‍ത്ത വന്നുചേരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി അന്യസ്ഥലങ്ങളില്‍ പോകേണ്ടിവരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസം. മാനസികമായും ശാരീരികമായും ശാന്തത കൈവരും. നിക്ഷേപകര്‍ക്ക് ഇന്ന് നല്ല ദിവസം. ഭാഗ്യദേവത നിങ്ങളില്‍ പുഞ്ചിരി പൊഴിക്കും.
വൃശ്ചികം: ദിവസം മുഴുവന്‍ കാര്യങ്ങള്‍ സ്തംഭനാവസ്ഥയിലായിരിക്കും. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. കുടുംബത്തില അസുഖകരമായ സാഹചര്യമുണ്ടാക്കിയേക്കാവുന്ന എല്ലാ സന്ദര്‍ഭങ്ങളെപ്പറ്റിയും ജാഗ്രത പാലിക്കുക. കുടുംബാംഗങ്ങളുമായുള്ള തെറ്റിദ്ധാരണകള്‍ നീക്കുക. ശാരീരികപ്രശ്നങ്ങള്ക്ക് പുറമേ വിഷാദാത്മകതയും ഇന്ന് നിങ്ങളെ ബാധിക്കും. പ്രതികൂലചിന്തകള്‍ ഒഴിവാക്കുകയും അധാർമ്മിക വൃത്തികളില്‍നിന്ന് അകന്നുനില്ക്കുകയും ചെയ്യുക. വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിച്ച കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.
ധനു: സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പ്രധാന ആവശ്യങ്ങള്‍ ഇന്ന് നിങ്ങളുടെ പ്രത്യേകമായ ശ്രദ്ധ ആവശ്യപ്പെടും. വീട്ടിലെ ഒരു ചെറിയ കൂടിക്കാഴ്ച്ചയില്‍, അടുത്ത ചില സുഹൃത്തുക്കളും ബന്ധുക്കളുമായി ഒരു സദ്യയ്ക്കുള്ള വക ഒരുങ്ങും. പങ്കാളിയുമായുള്ള ഒരു വ്യക്തിപരമായ, ഹൃദയംഗമമായ സംസാരം നിങ്ങളുടെ ബന്ധത്തെ പുഷ്ടിപ്പെടുത്തും.
മകരം: ഇന്നത്തെ ദിവസം വളരെ ശാന്തമായി കടന്നുപോകും. എന്തായാലും നിങ്ങള്‍ വളരെ ക്രിയാതമ്കമായി പ്രവര്‍ത്തിക്കേണ്ട വിധത്തില്‍ വളരെ തിരക്കായിരിക്കും. എന്നാല്‍ സൂപ്പര്‍ വൈസര്‍മാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയിലുള്ള നിങ്ങളുടെ പ്രശസ്തിയെ ഇത് നശിപ്പിക്കില്ല.
കുംഭം: ഒരു വീട് വേണമെന്ന നിങ്ങളുടെ ആഗ്രഹം ഇന്ന് സഫലമാകും. നക്ഷത്രങ്ങള്‍ അനുകൂലമാകയാല്‍ നിങ്ങള്‍ അതിനുവേണ്ടി പരിശ്രമിക്കുകയും അത് നേടിയെടുക്കുകയും വേണം. ദിവസത്തിന്റെ അവസാനത്തില്‍ നിങ്ങള്‍ നേടിയതില്‍ നിങ്ങള്‍ക്ക് തൃപ്തിയുണ്ടാകും.
മീനം: വളരെ ഗംഭീരമായ ഒരു ദിവസമാണ് ഇന്ന് നിങ്ങളുടെ മുമ്പിലുള്ളത്. നിങ്ങള്‍ നിങ്ങളുടെ ജോലി തീർക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായതിനാല്‍ നിശ്ചയിച്ചിരിക്കുന്ന തീയതികള്‍ക്ക് മുമ്പ് തന്നെ ജോലിയില്‍ വളരെ മുന്നേറാന്‍ നിങ്ങള്‍ക്ക് സാധിക്കും. വളരെ നാളുകളായി നിങ്ങള്‍ ഒരുക്കം കൂട്ടുന്ന കുടുംബസംഗമം പോലെയുള്ള ചടങ്ങ് ഇന്ന് നടക്കാനിടയുണ്ട്.
മേടം: ഇന്ന് നിങ്ങള്‍ ഒരു പവര്സ്യൂട്ട് ധരിക്കേണ്ടിവരും. ചുറ്റുമുള്ളവര്‍ നിങ്ങളെ കാണുമ്പോള്‍ ഒന്നു തലകുനിക്കുന്നതില്‍ നിന്നും ഒന്നു മനസിലാക്കിക്കൊള്ളു, നിങ്ങളുടെ കഠിനാധ്വാനത്തിന് ഒരു ഫലമുണ്ടായി എന്ന്. ഇനി അതു സംഭവിച്ചില്ല എങ്കില്‍, കൂടുതല്‍ ചിട്ടയോടെ ജോലി തുടരൂ. ഏതു വിധത്തിലായാലും തീര്‍ക്കാനൊരുപാട് ജോലിയുണ്ട്.
ഇടവം: നിങ്ങളുടെ പങ്കാളികളെ അവിശ്വസനീയമായ രീതിയില്‍ കടത്തിവെട്ടും. നിങ്ങള്‍ക്ക് പരിചിതമായ ആ സ്വേച്ഛാപരമായ കീഴ്വഴക്കത്തിനുപരി നിങ്ങളുടെ രീതികള്‍ അടിസ്ഥാനപരമായ നേതൃപാടവത്തോടെ ഒരു പുതിയ ശൈലിയില്‍ മെച്ചപ്പെടുത്തും. ഇതുമൂലം നിങ്ങള്‍ക്ക് വിജയമുണ്ടാകുകയും, പ്രതികൂല സാഹചര്യങ്ങള്‍ പോലും നിശ്ചയദാര്‍ഢ്യത്തോടെ കടന്നുപോകാന്‍ നിങ്ങള്‍ക്ക് സാധിക്കുകയും ചെയ്യും.
മിഥുനം: ഇന്ന് കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനവും, സഹായങ്ങളും, മാനേജര്‍മാരില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ലഭിക്കും. ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ അക്കാദമിക്സില്‍ ഏത് പ്രശ്നത്തെയും ഇന്ന് നിസാരമായി കൈകാര്യം ചെയ്യും. ഈ ഘട്ടം നിങ്ങള്‍ നന്നായി ഉപയോഗപ്പെടുത്തേണ്ടതാണ്.
കര്‍ക്കടകം: ജോലിയിൽ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കും. നിങ്ങളുടെ പല പ്രശ്നങ്ങളിലും യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ നിങ്ങളുടെ മനസ് തയ്യാറായിരിക്കും. എല്ലാ ജോലികളും പൂർത്തിയാക്കിയ ശേഷം നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് മടങ്ങും.