നാസ: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ കണ്ടെത്തിയ ഗ്രഹത്തിന് സൂപ്പർ എർത്ത് എന്ന് പേരിട്ടു. 137 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഭൂമിയേക്കാള്‍ ഒന്നര ഇരട്ടി വലിപ്പം ഈ ഗ്രഹത്തിനുണ്ടെന്നാണ് നാസയുടെ കണ്ടെത്തല്‍.
നാസയുടെ അഭിപ്രായത്തില്‍, TOI-715b എന്ന് പേരിട്ടിരിക്കുന്ന ഈ സൂപ്പര്‍ എര്‍ത്തിന്റെ ഉപരിതലത്തിൽ വെള്ളമുണ്ടാകാം. ഇത് ഭൂമിയുടെ വലിപ്പമുള്ള മറ്റൊരു ഗ്രഹവുമാകാം.
ഭൂമിയുടെ ഏകദേശം ഒരേ വലിപ്പമുള്ള ഈ ഗ്രഹത്തിൻ്റെ അസ്തിത്വം സ്ഥിരീകരിച്ചാൽ, ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് കണ്ടെത്തിയ ഏറ്റവും ചെറിയ വാസയോഗ്യമായ സോൺ ഗ്രഹമായിരിക്കും ഇത്. ഈ ഗ്രഹം മനുഷ്യർക്ക് വാസയോഗ്യമാകാനും സാധ്യതയുണ്ട്.
കൂടാതെ, വെബ് ദൂരദർശിനി ഉപയോഗിച്ച് ഗ്രഹത്തെ കൂടുതൽ സൂക്ഷ്മമായി പരിശോധിച്ച് വരികയാണെന്നും അവിടെയുള്ള അന്തരീക്ഷം നിർണ്ണയിക്കുന്നുണ്ടെന്നും ഏജൻസി പറയുന്നു.