കുവൈറ്റ്: ഒരു ഏഷ്യന്‍ രാജ്യത്തുനിന്നുള്ള ഫര്‍ണിച്ചര്‍ കണ്ടെയ്നറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കൊണ്ടുവന്ന ഒരു ദശലക്ഷം കുവൈറ്റ് ദിനാർ (27,01,26,260 രൂപ) വിലമതിക്കുന്ന 13,422 കുപ്പി മദ്യം കുവൈറ്റ് ആഭ്യന്തര മന്ത്രാലയം (MoI) പിടിച്ചെടുത്തു.
ഈ വർഷാരംഭത്തിന് ശേഷം രാജ്യത്ത് ഇറക്കുമതി ചെയ്ത ഏറ്റവും വലിയ മദ്യം പിടികൂടിയ സംഭവമാണിത്.
ഷുവൈഖ് തുറമുഖത്ത് പിടിച്ചെടുത്ത കുപ്പികളുടെയും പാഴ്സലുകളുടെയും വൈവിധ്യമാർന്ന ശേഖരം പ്രദർശിപ്പിക്കുന്ന വീഡിയോ മന്ത്രാലയം പുറത്തുവിട്ടു.
കള്ളക്കടത്ത് ഓപ്പറേഷനിൽ ഉൾപ്പെട്ട മൂന്ന് വ്യക്തികളെ തിരിച്ചറിയുകയും അവരെയും പിടിച്ചെടുത്ത മദ്യവും നിയമ നടപടികൾക്കായി അധികൃതർക്ക് കൈമാറുകയും ചെയ്തു.
കസ്റ്റംസിൻ്റെയും ആഭ്യന്തര മന്ത്രലയത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മദ്യവ്യാപാരികൾക്കും പ്രൊമോട്ടർമാർക്കുമെതിരെ ക്രിമിനൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ നടത്തിയ ‘ഓപ്പറേഷന്റെ’ ഭാഗമായാണ് മന്ത്രാലയം ഇതിനെ വിശേഷിപ്പിച്ചത്.