ചിങ്ങം: ശാരീരികമായും മാനസികമായും ആരോഗ്യം ഉണ്ടായിരിക്കും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഒരു സാമൂഹിക ഒത്തുചേരലിനുള്ള സമയമാണിത്. കച്ചവടത്തില്‍, നിങ്ങളുടെ പങ്കാളികളുമായി നല്ലൊരു ഇടപാട് നടത്താൻ സാധ്യതയുണ്ട്.
കന്നി: ബിസിനസ് പങ്കാളികളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതിന് നിങ്ങള്‍ അഭിനന്ദനം ഏറ്റുവാങ്ങും. അത് വൈകുന്നേരം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള ഒരാഘോഷത്തില്‍ കലാശിക്കും. ശരിക്കും മനസിന്റെ പിരിമുറുക്കം കുറക്കാനുള്ള ഒരു അവസരമായിരിക്കും അത്. എന്നാല്‍ വികാരങ്ങള്‍ക്ക് വശംവദനാകരുത്. ഈ ദിവസം പൂര്‍ണമായും ആഘോഷിക്കുക.
തുലാം: സൃഷ്ടിപരവും വിശകലനപരവുമായ കഴിവുകൾ പ്രകടിപ്പിക്കാന്‍ പറ്റിയ ചര്‍ച്ചകളിലും സംവാദങ്ങളിലും ഇന്ന് പങ്കെടുത്തേക്കും. സാഹിത്യ രചനയിലാണ് നിങ്ങള്‍ക്ക് താല്പര്യമെങ്കില് അതിന് അനുയോജ്യമായ ദിനമാണ് ഇന്ന്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് നിങ്ങളുടെ തൊഴിലിനും സഹായകമായേക്കും. ഓഫിസിലെ സൗഹാര്‍ദാന്തരീക്ഷം നിങ്ങളുടെ ഉത്പാദനക്ഷമത ഉയര്‍ന്ന അളവില്‍ പ്രകടമാക്കാന്‍ സഹായകമായേക്കും. എന്നാല്‍ അമിതമായ വികാരപ്രകടനങ്ങള്‍ നിയന്ത്രിക്കുക. ഗൃഹാന്തരീക്ഷം ഇന്ന് മുഴുവന്‍ സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരിക്കും..
വൃശ്ചികം: കടുംപിടുത്തം ദോഷം ചെയ്യും. അതിവൈകാരികതയും കടിഞ്ഞാണിടുക. അല്ലാത്തപക്ഷം ഉത്ണ്ഠയും മാനസിക പിരിമുറുക്കവും നിങ്ങളെ അലട്ടും. ഉച്ചക്ക് ശേഷം പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാതിരിക്കാൻ ശ്രമിക്കുക. ശരീരത്തിനും മനസിനും ആശ്വാസം നല്കുന്ന കൃത്യങ്ങളില്‍ ഏര്‍പ്പെടുക. നിങ്ങളുടെ ഷോപ്പിങ് ചെലവുകള്‍ ഇന്ന് കുത്തനെ ഉയരും. അതുകൊണ്ട് ചെലവ് നിയന്ത്രിച്ചില്ലെങ്കില്‍ പോക്കറ്റ് കാലിയാകുന്ന നിലവരും. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഇന്ന് യാത്രകൾ മാറ്റിവക്കുന്നതാണ് നല്ലത്.
ധനു: ദിവസം നല്ല രീതിയില്‍ തുടങ്ങുമെങ്കിലും അവസാനമാകുമ്പോഴേക്കും ദോഷാനുഭവങ്ങളായിരിക്കും. ആദ്യ പകുതിയില്‍ മനസും ശരീരവും ആത്മാവും നിങ്ങളുടെ തികഞ്ഞ നിയന്ത്രണത്തിലായിരിക്കും. കുടുംബത്തെ ബാധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിജയകരമാകും. നിങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയിലുള്ള സ്നേഹബന്ധം ശക്തിപ്പെടും. ഉച്ചയ്ക്ക് ശേഷം ഏത് കാര്യത്തിലും മുന്‍കരുതല്‍ വേണം. പ്രത്യേകിച്ചും സ്വത്ത് സംബന്ധിച്ച പ്രശ്നങ്ങളില്‍. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് നല്ലത് തന്നെ. എന്നാൽ, പ്രായോഗിക ബുദ്ധി ഉപയോഗിച്ചില്ലെങ്കിൽ നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കും. വിദ്യാര്‍ഥികള്‍ക്ക് ഈ ദിവസം അനുകൂലമായിരിക്കും.
മകരം: കണക്കാക്കപ്പെടാത്ത സാഹചര്യങ്ങള്‍ ഒഴിവാക്കാനും മൗനം പാലിക്കാനും ശ്രദ്ധിക്കുക. സാമ്പത്തിക ചെലവുകൾ നിയന്ത്രിക്കുക. വരും ദിവസങ്ങളിൽ നിങ്ങൾ കൂടുതൽ സന്തോഷവാനായിരിക്കും.
കുംഭം: യാഥാർഥ്യത്തേക്കാൾ ഉപരി ഭാവനാലോകത്തിൽ ജീവിക്കുന്നയാളാണ് നിങ്ങൾ. കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കുമ്പോൾ ഉണ്ടാകുന്ന നിരാശ ഒഴിവാക്കാനായി യാഥാർഥ്യത്തിനപ്പുറമുള്ള ആഗ്രഹങ്ങൾ ഒഴിവാക്കുക. നിങ്ങൾ ഉള്ളതിൽ സന്തോഷിക്കുക. തൊഴിൽ മേഖലയിൽ സഹപ്രവർത്തകരുടെ പിന്തുണ ഉള്ളതുകൊണ്ടുതന്നെ കാര്യങ്ങൾ എളുപ്പമായി ഭവിക്കും.
മീനം: ദിവസം മുഴുവൻ ചെറിയ കലഹങ്ങൾ പരിഹരിക്കേണ്ടതായി വരും. അവ പരിഹരിച്ച ശേഷവും അതിൽ നിന്ന് പുറത്തുവരാൻ സമയം വേണ്ടി വരും.
മേടം: ഇന്ന് നിങ്ങൾക്ക് വിജയമാണ് കാണുന്നത്. ആരുടെയും സഹായമോ ശുപാർശയോ കൂടാതെ നിങ്ങൾ സ്വന്തമായി വിജയിക്കും. നിങ്ങൾ ഒരു ശാസ്ത്രവിദ്യാർഥിയോ, കലാവിദ്യാർഥിയോ ആയിരിക്കാം. എന്തായാലും ആഴത്തിലുള്ള അറിവ് ഉപയോഗിച്ച് നിങ്ങളുടെ പ്രതീക്ഷക്കപ്പുറം പ്രവർത്തിക്കാനും വിജയിക്കാനും സാധിക്കും.
ഇടവം: കച്ചവടത്തിന്റെ കാര്യത്തിൽ ഒരു അത്ഭുതകരമായ ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ ജോലി അഭിനന്ദന പ്രവാഹത്താല്‍ മൂടപ്പെടും. ഇത് നിങ്ങളുടെ പേര്, പ്രശസ്തി, സാമൂഹിക അംഗീകാരം എന്നിവ ഉയർത്തിയേക്കാം. കൂടാതെ, സാമ്പത്തിക ആനുകൂല്യങ്ങൾ ഇന്ന് നിങ്ങളുടെ കൂടെയുണ്ട്.
മിഥുനം: സഹപ്രവർത്തകരുമായോ മുതിർന്നവരുമായോ നിങ്ങളുടെ സമവാക്യങ്ങൾ നശിപ്പിക്കുന്നത് നല്ല ആശയമല്ല. അൽപം വിട്ടുവീഴ്ച ചെയ്യാൻ ശ്രമിക്കുക. നിങ്ങൾക്കും മറ്റുള്ളവർക്കും ഇടയില്‍ ഒരു ഔദ്യോഗിക-സൗഹാർദ അന്തരീക്ഷം സൃഷ്ടിക്കുക. നിങ്ങൾ ഇന്ന് സുഖസൗകര്യങ്ങളിലും ആഡംബരങ്ങളിലും മുഴുകാൻ സാധ്യതയുണ്ട്.
കര്‍ക്കടകം: ഇന്ന് ജാഗ്രത പാലിക്കണം. നിയമ വിരുദ്ധവും അധാർമികവുമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക, അത് നിങ്ങളുടെ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കും. കഠിനമായ വാക്കുകൾ സംസാരിക്കുന്നതിന് മുമ്പ് ആലോചിക്കുക. അല്ലെങ്കിൽ നിങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചേക്കാം.