ബിഷപ് ഡോ. മാർ പൗലോസ് രചിച്ച കൃപയുടെ അരുവിയിൽ നിന്നും എന്ന പുസ്തകം പ്രകാശനം ചെയ്തു

ന്യൂയോർക്ക് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ് രചിച്ച കൃപയുടെ അരുവിയിൽ നിന്നും എന്ന പുസ്തകം ലോക പ്രസിദ്ധമായ മാരാമൺ കൺവെൻഷനോട് അനുബന്ധിച്ച് മാരാമൺ റിട്രീറ്റ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.

മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ പുസ്തകം സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തയായ ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസിന് നൽകികൊണ്ടാണ് പ്രകാശനം ചെയ്തത്. ദർശന ദീപ്തമായ ചിന്തകൾ നിറഞ്ഞ സമൃദ്ധമായൊഴുകുന്ന കൃപയുടെ അരുവി എന്ന ഈ പുസ്തകം വായനക്കാരുടെ മനസ്സിൽ സംഗീതമായി നിറഞ്ഞ് ഉൽകൃഷ്ട ജീവിതത്തിന് ഉത്തമ പ്രേരണയേകും എന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്താ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ബിഷപ്പുന്മാരായ ഡോ. ഐസക് മാർ ഫിലക്സിനോസ്, ഡോ.തോമസ് മാർ തിത്തോസ്, മാത്യൂസ് മാർ സെറാഫിം എന്നിവരെ കൂടാതെ അനേക വൈദീകരും, ആത്മായ നേതാക്കളും, നോർത്ത് അമേരിക്ക ഭദ്രാസനത്തെ പ്രതിനിധികരിച്ച് ഭദ്രാസന ട്രഷറാർ ജോർജ് പി. ബാബു, കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ബിഷപ് ഡോ. എബ്രഹാം മാർ പൗലോസിന്റെ ഉൾകാഴ്ച്ചാ നിർഭരമായ വചന ധ്യാനങ്ങളും, അനുഭവ സമൃദ്ധമായ ആത്മ കഥാഖ്യാനവും, കാലത്തെ സൂക്ഷ്മമായി വിലയിരുത്തുന്ന നിരീക്ഷണങ്ങളും, നിലപാടുകളും ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു.

ക്രിസ്തിയ സഭകളുടെ ലോക കൗൺസിലിന്റെ (WCC) എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇന്ത്യയിലെ ക്രിസ്തിയ സഭകളെ പ്രതിനിധികരിച്ച് ഏക അംഗം കൂടിയാണ് ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ്. ക്രൈസ്തവ സാഹിത്യ സമിതിയാണ് പുസ്തകം വിതരണം ചെയ്യുന്നത്.

 

Print Friendly, PDF & Email

Leave a Comment