എടത്വ: തലവടി തിരുപനയന്നൂർക്കാവ് ത്രിപുരസുന്ദരി ക്ഷേത്രത്തിൽ ഉത്സവത്തിനായി ഇന്ന് കൊടിയേറും. നാളെ പൊങ്കാലയും ആറാട്ട് 22 നും നടക്കും. ഇന്ന് വൈകിട്ട് ദീപാരാധനയ്ക്കു ശേഷം തന്ത്രി പട്ടമന നീലകണ്ഠരര് ആനന്ദൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റും.ഭരദ്വാജ് ആനന്ദ് പട്ടമന, കൊടുപ്പുന്ന മാധവൻ പോറ്റി, കേശവൻ പോറ്റി, വിഷ്ണു പോറ്റി, ഗോവിന്ദൻ നമ്പൂതിരി മരങ്ങാട്ടില്ലം എന്നിവർ സഹകാർമികരാകും. തുടർന്ന് ഭജനയും നടക്കും. നാളെ രാവിലെ 7 ന് നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, 8ന് 108 കലംകരിക്കൽ, പൊങ്കാല നിവേദ്യം, 17ന് വൈകിട്ട് 5 ന് തെക്കേക്കര ശ്രീദേവി വിലാസം എൻ
എസ്.എസ് കരയോഗത്തിൽ നിന്നും താലപ്പൊലി, തുടർന്ന് ന്യത്തനൃത്യങ്ങൾ.
18 ന് 9.30 ന് ഉത്സവബലി, വിളക്കുവയ്പ്പ്, 12 ന് ഉത്സവബലി ദർശനം, വൈകിട്ട് തൃക്കയിൽ ക്ഷേത്രത്തിൽ നിന്നും താലപ്പൊലി വരവ്.
19 ന് 12 ന് ഉത്സവബലി ദർശനം, വൈകിട്ട് നടുവിലേമുറി എസ്.എൻ.ഡി.പി ഗുരു ക്ഷേത്രത്തിൽ നിന്നും താലപ്പൊലി, തുടർന്ന് ഗാനസന്ധ്യ, 20 ന് വൈകിട്ട് 6 ന് ദേശത്താലപ്പൊലി ഘോഷയാത്ര, രാത്രി 7.30 ന് ഭജന. 21 ന് രാത്രി 7.30 ന് നൃത്ത സന്ധ്യ.22 ന് വൈകിട്ട് 6 ന് ഉഷഃ പൂജ, ആറാട്ടു ബലി, ആറാട്ടു പുറപ്പാട് തുടർന്ന് തിരികെ ആറാട്ട് വരവ് .
ക്ഷേത്ര ഊരാളൻ നീലകണ്ഠരര് പരമേശ്വരര് ആനന്ദ് പട്ടമന, ക്ഷേത്രയോഗം ചെയർമാൻ, പി. ആർ.വി. നായർ, പ്രസിഡന്റ് കെ. ആർ. ഗോപകുമാർ, ക്ഷേത്ര മാനേജർ അജികുമാർ കലവറശേരി, ഉത്സവ കമ്മിറ്റി ഭാരവാഹികളായ ജനറൽ സെക്രട്ടറി രതീഷ് പതിനെട്ടിൽ ചിറ, ജനറൽ കൺവീനർമാരായ രഘുനാഥൻ രഘു സദനം, നന്ദകുമാർ കലവറശേരി, രക്ഷാധികാരി ബിനു സുരേഷ് എന്നിവർ നേതൃത്വം നൽകും.