ഹിജാബ് ധരിച്ചതിൻ്റെ പേരിൽ രാജസ്ഥാൻ സർക്കാർ സ്‌കൂളില്‍ നിന്ന് വിദ്യാർത്ഥിനികളെ പുറത്താക്കി

ജയ്പൂര്‍: ഹിജാബ് ധരിച്ചതിൻ്റെ പേരിൽ രാജസ്ഥാനിലെ പിപാർ പട്ടണത്തിൽ സംസ്ഥാന സർക്കാർ നടത്തുന്ന ഒരു സ്‌കൂളില്‍ നിന്ന് മുസ്‌ലിം വിദ്യാർത്ഥിനികളെ പുറത്താക്കിയത് വിവാദമായി. ഈ വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾ സ്കൂൾ അധികൃതരെ നേരിടുകയും നടപടിയെ ചോദ്യം ചെയ്യുകയും ചെയ്തു.

സ്‌കൂൾ പരിസരത്ത് ഹിജാബ് ധരിക്കുന്നത് തുടർന്നാൽ അത് അവരുടെ ഗ്രേഡുകളെ ബാധിക്കുമെന്ന് ഹിജാബ് ധരിച്ച പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയതായി പറയുന്നു. ഇന്ന് (ഫെബ്രുവരി 17) ശനിയാഴ്ചയാണ് സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

ഹിജാബ് ധരിക്കുന്നത് തുടർന്നാൽ മാർക്ക് കുറയ്ക്കുമെന്ന് നിങ്ങൾ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയത് അധാർമികമാണെന്ന് രക്ഷിതാക്കൾ വീഡിയോകളിലൊന്നിൽ പറയുന്നത് കാണാം.

മറ്റൊരു വീഡിയോയിൽ, സ്‌കൂളിൽ നിന്ന് പുറത്താക്കപ്പെട്ട പെൺകുട്ടികൾ ഹിജാബ് ധരിച്ചതിൻ്റെ പേരിൽ തങ്ങളുടെ അദ്ധ്യാപകർ തങ്ങളെ “ചമ്പൽ കേ ഡാകു” (ചമ്പലില്‍ കൊള്ളക്കാരി) എന്ന് വിളിക്കുന്നുവെന്ന് ആരോപിച്ചു.

സ്കൂളിൽ ഹിജാബ് സ്വീകരിക്കില്ലെന്ന് അവർ ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകിയെന്നും, ഹിജാബ് ധരിക്കുന്നത് തുടരുകയാണെങ്കിൽ, ഞങ്ങളുടെ മാർക്ക് കുറയ്ക്കും എന്ന് പറഞ്ഞതായും വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടു.

അതേസമയം, സർക്കാർ നിര്‍ദ്ദേശിച്ച സ്‌കൂൾ ഡ്രസ് കോഡിൽ വരാൻ മാത്രമാണ് പെൺകുട്ടികളോട് ആവശ്യപ്പെട്ടതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു. എല്ലാ സർക്കാർ സ്കൂളുകളിലും സംസ്ഥാന സർക്കാരിന് നിശ്ചിത ഡ്രസ് കോഡ് ഉണ്ടെന്നും, വിദ്യാർത്ഥികൾ നിശ്ചിത ഡ്രസ് കോഡിൽ മാത്രമേ സ്കൂളിൽ പോകാവൂ എന്നും വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറും ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു.

https://twitter.com/HateDetectors/status/1758825939390074947?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1758825939390074947%7Ctwgr%5Ebf18d4c0503d9e2bb45766689ca372846294eefc%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.siasat.com%2Frajasthan-govt-school-turns-away-students-for-wearing-hijab-2979171%2F

Print Friendly, PDF & Email

Leave a Comment

More News