നടുമുറ്റം ഖത്തർ 2022-2023 പ്രവർത്തന കാലയളവിനോടനുബന്ധിച്ച് പുറത്തിറക്കിയ ഓൺലൈൻ മാഗസിന്‍ ‘ഇടം’ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. നുഐജയിൽ വെച്ച് നടന്ന ചടങ്ങിൽ ഖത്തർ ഇന്ത്യന്‍ ഓതേഴ്സ് ഫോറം പ്രസിഡൻ്റ്, ദോഹയിലെ പ്രശസ്ത എഴുത്തുകാരിയും ഷി ക്യു അവാർഡ് ജേതാവുമായ ഷാമിന ഹിഷാം,കൾച്ചറൽ ഫോറം പ്രസിഡൻ്റ് ആർ.ചന്ദ്രമോഹൻ എന്നിവർ ചേർന്നാണ് പ്രകാശനം നിർവ്വഹിച്ചത്.
2021-2022 കാലയളവിൽ ഇടം ഒന്നാം പതിപ്പ് പുറത്തിറക്കിയിരുന്നു.അതിൻ്റെ തുടർച്ചയായാണ് ഇടം രണ്ടാം പതിപ്പ് പുറത്തിറക്കിയത്. കവർ പേജ്, ലേഔട്ട്,രചനകൾ തുടങ്ങി മാഗസിൻ്റെ മുഴുവൻ പ്രവർത്തനങ്ങളും പൂർണ്ണമായും വനിതകൾ തന്നെ ചെയ്തുവെന്നതാണ് ഇടം മാഗസിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ നടുമുറ്റം പ്രസിഡൻ്റ് സജ്ന സാക്കി പറഞ്ഞു.നടുമുറ്റം ഖത്തറിൽ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും പ്രവാസി വനിതകൾക്ക് കൂടുതൽ ക്രിയാത്മകമായ വഴിയാണ് നടുമുറ്റം കാണിക്കുന്നതെന്നും പ്രകാശനം ചെയ്തു സംസാരിച്ച ,ഡോ.സാബു കെ.സി,ഷാമിന ഹിഷാം തുടങ്ങിയവർ പറഞ്ഞു.
വാഹിദ സുബിയാണ് എഡിറ്റർ. മാഗസിൻ്റെ കവർ പേജ് ഡിസൈൻ ചെയ്തത് സമീഹ അബ്ദുസ്സമദും ലേ ഔട്ട്,പേജ് ഡിസൈനിംഗ് തുടങ്ങിയവ ഒരുക്കിയത് ശാദിയ ഷരീഫുമാണ് .നിത്യ സുബീഷ്,സജ്ന സാക്കി,സന നസീം തുടങ്ങിയവരാണ് മറ്റു എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ.കവർ പേജ് ഡിസൈൻ ചെയ്ത സമീഹ അബ്ദുസ്സമദിനെ വേദിയിൽ ആദരിച്ചു.നടുമുറ്റം ട്രഷറർ റുബീന മുഹമ്മദ് കുഞ്ഞി, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ സന നസീം, ലത കൃഷ്ണ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.നടുമുറ്റം വൈസ് പ്രസിഡൻ്റ് നുഫൈസ എം ആർ സ്വാഗതവും അഡ്മിൻ സെക്രട്ടറി ഫാത്വിമ തസ്നീം നന്ദിയും പറഞ്ഞു.