ഡാളസ്/കൊട്ടാരക്കര : കേരള കോൺഗ്രസ് (എം) സംസ്ഥാന പ്രോഗ്രാം കോർഡിനേറ്ററായി അമേരിക്കൻ മലയാളിയും ഡാളസ് നിവാസിയുമായ ഡോ. മാത്യൂസ് കെ ലൂക്കോസിനെ നിയമിച്ചു. പാർട്ടി സംസ്‌ഥാന സ്റ്റിയറിങ് കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ് കൂടിയാണ് അദ്ദേഹം. കൊല്ലം കൊട്ടാരക്കര സ്വദേശിയായ ഡോക്ടർ മാത്യുസ് കെ ലൂക്കോസ് രാജ്യാന്തരപ്രശസ്തനായ ക്ലിനിക്കൽ സൈക്കോളജിസ്റ്റും ലീഡർഷിപ്പ് ട്രെയിനറുമാണ്. ലോക കേരള സഭയിൽ പ്രത്യേക ക്ഷണിതാവായിരുന്ന അദ്ദേഹം അവതരിപ്പിച്ച ഗാർഡൻ ഓഫ് ലൈഫ് പദ്ധതി ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റി. സെർവ് ഇന്ത്യ ലീഡർഷിപ്പിലൂടെ തൊഴിൽ ആരോഗ്യ മേഖലകളിൽ അദ്ദേഹം രാജ്യവ്യാപകമായി 2 ലക്ഷത്തോളം യുവതി യുവാക്കൾക്ക് പരിശീലനവും തൊഴിലവസരങ്ങളും നൽകി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്നു. ലീഡർഷിപ്പുമായി മേഖലയുമായി ബന്ധപ്പെട്ട് അഞ്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ലോകവ്യാപകമായി വിവിധ പ്രവാസി സമ്മേളനങ്ങളിൽ പ്രധാന പ്രഭാഷകരിൽ ഒരാളാണ് ഡോക്ടർ മാത്യൂസ് ലൂക്കോസ്
More News
-
തൃശൂർ പൂരം തടസ്സപ്പെടുത്തിയത് സർക്കാരിനെതിരായ ഗൂഢാലോചനയെന്ന് എഡിജിപി അജിത്കുമാറിൻ്റെ റിപ്പോർട്ട്; പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വം
തൃശ്ശൂര്‍: തൃശൂർ പൂരം തടസ്സപ്പെടുത്തിയതിനെക്കുറിച്ച് ക്രമസമാധാന മുൻ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) എംആർ അജിത് കുമാർ നടത്തിയ... -
ക്രിസ്മസ് ആഘോഷം വിലാപമായി മാറി: വിമാനം ചിമ്മിനിയിൽ ഇടിച്ച് മൊബൈൽ കടയിൽ വീണു; ഒരേ കുടുംബത്തിലെ 10 പേർക്ക് ദാരുണാന്ത്യം
ബ്രസീലിലെ ഗ്രാമഡോ നഗരത്തിലുണ്ടായ വിമാനാപകടത്തിൽ ഒരു കുടുംബത്തിലെ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. തകർന്ന വിമാനം ആദ്യം ഒരു വീടിൻ്റെ... -
നക്ഷത്ര ഫലം (23-12-2024 തിങ്കള്‍)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത....